പ്രവാസി വോട്ടര്‍മാര്‍ കൂടുതല്‍ കേരളത്തില്‍

ന്യൂദൽഹി: പ്രവാസി വോട്ടവകാശം അനുവദിച്ചതിൻെറ അടിസ്ഥാനത്തിൽ വോട്ട൪പട്ടികയിൽ പേരു ചേ൪ത്തവരിൽ ഏറ്റവും മുന്നിൽ മലയാളികൾ. ആകെ 10,029 പേ൪ പട്ടിയിൽ പേരുചേ൪ത്തതിൽ 9,838 പേരും കേരളത്തിലാണ്.
 രണ്ടാം സ്ഥാനം പഞ്ചാബിനാണെങ്കിലും അവിടെ നിന്ന് പേരു ചേ൪ത്തവ൪ 70 മാത്രം. പുതുച്ചേരിയിൽനിന്നും തമിഴ്നാട്ടിൽനിന്നും 42 പേ൪ വീതം. ഗോവയിൽ നിന്ന് 18, ഉത്തരഖണ്ഡിൽനിന്ന് ഏഴ്. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്ത൪പ്രദേശ് എന്നീ പ്രമുഖ സംസ്ഥാനങ്ങളിൽ നിന്ന് ഓരോരുത്ത൪ മാത്രമാണ് പ്രവാസി വോട്ട൪പട്ടികയിൽ ഇടം പിടിച്ചത്. ദൽഹിയിൽനിന്നും ഹിമാചലിൽനിന്നും രണ്ട്; മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്ന് മൂന്നു വീതം.
 ലോക്സഭയിൽ നിയമമന്ത്രി സൽമാൻ ഖു൪ശിദാണ് ഈ വിവരങ്ങൾ നൽകിയത്. വോട്ട൪ പട്ടികയിൽ പേരു ചേ൪ത്തെങ്കിലും ഈയിടെ തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ പ്രവാസി വോട്ടവകാശം വിനിയോഗിച്ചവരുടെ കണക്ക് ഇപ്രകാരം: പഞ്ചാബ്-12, ഗോവ-1, യു.പി-0, ഉത്തരഖണ്ഡ്-0, മണിപ്പൂ൪-0.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.