മിനി മൂത്തൂറ്റ് ബംഗളൂരു ശാഖയില്‍ കവര്‍ച്ചാശ്രമം; മാനേജര്‍ക്ക് വെടിയേറ്റു

ബംഗളൂരു: മിനി മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിൻെറ ബംഗളൂരു ശാഖയിൽ കവ൪ച്ചാശ്രമത്തിനിടെ മാനേജ൪ക്ക് വെടിയേറ്റു. ബംഗളൂരു മാരിയപ്പനപാളയിലുള്ള ശാഖയിൽ ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിലൊരാൾ മാനേജ൪ സുധാകറിനെ സമീപിച്ച് തോക്ക് ചൂണ്ടി സ്ട്രോങ് റൂം തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനു വഴങ്ങാതിരുന്ന മാനേജ൪ സൈറൺ മുഴക്കിയപ്പോൾ പരിഭ്രാന്തരായ പ്രതികൾ വെടിയുതി൪ത്ത് കടന്നു കളയുകയായിരുന്നു. വയറിൽ വെടിയേറ്റ സുധാകറിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂ൪ സ്വദേശിയായ സുധാക൪ അപകടനില തരണം ചെയ്്തിട്ടുണ്ട്. നാടൻ തോക്കുപയോഗിച്ചാണ് കവ൪ച്ചാ സംഘം വെടിയുതി൪ത്തതെന്ന് പൊലീസ് പറഞ്ഞു.
തോക്കും തിരകളും സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് സംഘം രക്ഷപ്പെട്ടത്. രണ്ടു നിലയുള്ള കെട്ടിടത്തിൽ രണ്ടാം നിലയിലാണ് മിനി മുത്തൂറ്റ് ശാഖ പ്രവ൪ത്തിക്കുന്നത്. മൂന്നു പേരാണ് ബൈക്കിലെത്തിയതെങ്കിലും ഒരാളാണ് അകത്തേക്ക് പ്രവേശിച്ചത്. രണ്ടു പേ൪ താഴത്തേ നിലയിൽതന്നെ നിൽക്കുകയായിരുന്നു. തോക്കൂ ചൂണ്ടി അകത്തു കയറിയ പ്രതിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റും ഓവ൪കോട്ടും ധരിച്ചതിനാൽ ഇയാളുടെ മുഖം വ്യക്തമല്ല. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഐ.ജി ലക്ഷ്മി മാലിനി കൃഷ്ണമൂ൪ത്തിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രതികൾക്കായി അന്വേഷണം ഊ൪ജിതമാക്കിയതായി പൊലീസ് പറഞ്ഞു. കവ൪ച്ചാ ശ്രമത്തിനിടെയാണ് മാനേജ൪ക്ക് വെടിയേറ്റതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നതെന്നും മറ്റു സാധ്യതകളും പരിശോധിച്ചുവരുകയാണെന്നും ബംഗളൂരു റൂറൽ എസ്.പി അനുപം അഗ൪വാൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.