പാക് സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്തിയ വി.എച്ച്.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹൈദരാബാദ്: സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ഹൈദരാബാദിൽനടന്ന പാക് സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്തിയ 10 വി.എച്ച്.പി പ്രവ൪ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോൺഫെഡറേഷൻ ഓഫ് വളൻററി ഓ൪ഗനൈസേഷൻ എന്ന സംഘടനയാണ് ഗാന്ധിദ൪ശൻ എക്സിബിഷൻ ഗ്രൗണ്ടിൽ പാകിസ്താൻെറ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14 ചൊവ്വാഴ്ച ആഘോഷങ്ങൾ സംഘടിപ്പിച്ചത്. മകളുടെ ചികിത്സക്കായി ഹൈദരാബാദിലെത്തിയ പാക് ദമ്പതികൾ ചടങ്ങിൽ മുഖ്യാതിഥികളാവുകയും ചെയ്തു. ഈ ചടങ്ങാണ് വിശ്വ ഹിന്ദു പരിഷത്തിൻെറയും ബി.ജെ.പിയുടെയും പ്രവ൪ത്തക൪ ചേ൪ന്ന് അലങ്കോലമാക്കിയത്. ചടങ്ങ് സംഘടിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് വി.എച്ച്.പി പ്രവ൪ത്തക൪ ആവശ്യപ്പെട്ടു. എന്നാൽ, ഇത്തരം ചടങ്ങ് നിരവധി വ൪ഷങ്ങളായി നടന്നുവരുന്നതാണെന്നും പാകിസ്താനിലേക്ക് പലായനംചെയ്ത ഹിന്ദുക്കളുടെ സ്വാതന്ത്ര്യദിനാഘേഷങ്ങളെയാണ് വി.എച്ച്.പി പ്രവ൪ത്തക൪ എതി൪ക്കുന്നതെന്നും സംഘടനയുടെ അംഗം ആനന്ദ് രാജ് വ൪മ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.