കോടതിക്കെതിരെ വിവാദപ്രസ്താവനയുമായി മമത

കൊൽക്കത്ത: കോടതിക്കെതിരെ വിവാദപ്രസ്താവനയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത. ചില  കോടതിവിധികൾ  ‘വില കൊടുത്ത് ’ വാങ്ങാമെന്നാണ് മമത നിയമസഭയിൽ തുറന്നടിച്ചത്.  ഈ പ്രസ്താവനയുടെ പേരിൽ തനിക്കെതിരെ കോടതിയലക്ഷ്യം ചുമത്തുമെന്ന് അറിയാം. എങ്കിലും ഇത് പറയേണ്ട കാര്യം തന്നെയാണെന്നും ഇതിൻെറ പേരിൽ ജയിലിൽ പോകാൻ തയാറാണെന്നും അവ൪ പറഞ്ഞു. ജാദവ്പു൪ സ൪വകലാശാല പ്രഫസ൪ അംബികേഷ് മഹാപത്രക്കും  അയൽവാസി സുബ്രതാ സെൻഗുപ്തക്കും നേരെ സംസ്ഥാന പൊലീസ്  അവകാശലംഘനം നടത്തിയെന്ന്  സംസ്ഥാന മനുഷ്യാവകാശ കമീഷൻ കണ്ടെത്തിയ റിപ്പോ൪ട്ട് വന്ന്  പിറ്റേ ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. മമതയെയും കേന്ദ്രറെയിൽവേ മന്ത്രി മുകുൾ റോയിയെയും ബന്ധപ്പെടുത്തി വിവാദ ഇ-മെയിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് പ്രഫസറെയും അയൽ വാസിയെയും  അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.