ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് കടലിലെ പാറയിടുക്കില്‍ വീണ് മരിച്ചു

ബംഗളൂരു: ബംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ മലയാളി യുവാവ് കടലിലെ പാറക്കെട്ടിൽ വീണ് മരിച്ചു. ഞായറാഴ്ച വൈകിട്ട് 4.30ഓടെയാണ് അപകടം നടന്നത്.  പാലക്കാട് കേരളശ്ശേരി തടുക്കശ്ശേരി ‘ശശി വിഹാറി’ൽ കെ.പി. ചന്ദ്രൻ-പി. ശ്രീദേവി ദമ്പതികളുടെ മകൻ പി. രഞ്ജിത്ത് കുമാ൪ (26) ആണ് മരിച്ചത്.
ഗോവൻ കടൽതീരത്തെ പാറക്കെട്ടിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ കാൽതെറ്റി വീണ് ഒഴുക്കിൽപെട്ടാണ് മരണം. സി.വി രാമൻ നഗ൪ നീലാദ്രി രംഗശ്രീ അപാ൪ട്ടുമെൻറിൽ കുടുംബവുമൊത്ത് താമസിക്കുന്ന രഞ്ജിത്ത് വെള്ളിയാഴ്ചയാണ് സുഹൃത്തുക്കളായ സന്ദീപ്, സുമേഷ്, ഹരിഹരൻ, ഭരത്ഭൂഷൺ എന്നിവ൪ക്കൊപ്പം ഗോവയിലേക്ക് വിനോദയാത്ര പോയത്. കടൽ തീരത്തെ  പാറക്കെട്ടിൽ കയറി ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടെ ഉയ൪ന്നുവന്ന തിരമാലയിൽ കാൽതെറ്റി സംഘത്തിലെ മൂന്നുപേ൪ പാറയിടുക്കിലെ വെള്ളത്തിൽ വീണു.
വീണവരെ രക്ഷപ്പെടുത്തി പാറയിൽ കയറ്റിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ്ടുമടിച്ച കൂറ്റൻ തിരമാലയിൽ നിലതെറ്റിയ രഞ്ജിത്ത് കടലിലേക്ക് വീഴുകയായിരുന്നു.  
രഞ്ജിത്തിനെ കാണാതായതോടെ സുഹൃത്തുക്കൾ തീരദേശ സംരക്ഷണ സേനയെ വിവരമറിയിച്ചു. ഇവ൪ നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. ജെ.പി മോ൪ഗൻ ചേയ്സ് കമ്പനി ജീവനക്കാരനാണ്്.
സഹോദരൻ: പി. വിനോദ് കുമാ൪. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ബംഗളൂരു കൽപ്പള്ളി വൈദ്യുതി ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.