കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിലാദ്യമായി ഏഴ് ദിവസം കൊണ്ട് തീ൪ഥാടകരെ മുഴുവൻ ജിദ്ദയിലെത്തിക്കുന്ന തരത്തിൽ വിമാന ഷെഡ്യൂൾ തയാറാക്കാൻ ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ആദ്യ വിമാനം ഒക്ടോബ൪ ആറിന് കരിപ്പൂരിൽ നിന്ന് പുറപ്പെടും.
ദിവസേന നാല് സ൪വീസുകളാണ് എയ൪ ഇന്ത്യ ഹജ്ജ് തീ൪ഥാടക൪ക്കായി ക്രമീകരിച്ചിട്ടുള്ളത്. രാത്രിയിലും ഹജ്ജ് സ൪വീസ് നടത്തും. എയ൪ ഇന്ത്യയുടെ നിലവിലെ സ൪വീസുകളെ ബാധിക്കാത്ത തരത്തിലാകും ഹജ്ജ് വിമാന ഷെഡ്യൂൾ തയാറാക്കുക. സെപ്റ്റംബ൪ ആറിന് ചേരുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം യാത്രാ ഷെഡ്യൂളിന് അന്തിമ രൂപം നൽകും.
ഹജ്ജ് ക്യാമ്പ് ഒക്ടോബ൪ അഞ്ചിന് കരിപ്പൂ൪ ഹജ്ജ് ഹൗസിൽ ആരംഭിക്കും. വിപുലമായ ക്യാമ്പ് നടത്തിപ്പിന് ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സി.പി. കുഞ്ഞഹമ്മദാണ് ജനറൽ കൺവീന൪. വിവിധ ഉപ സമിതികളുടെ യോഗവും തിങ്കളാഴ്ച നടന്നു.
സംസ്ഥാനത്തിന് ആദ്യഘട്ടത്തിൽ 6487 സീറ്റാണ് അനുവദിച്ചത്.
70 വയസ്സ് കഴിഞ്ഞ അപേക്ഷകരെയും ഒരു സഹായിയെയും നാല് തവണ തുട൪ച്ചയായി അപേക്ഷിച്ചവരും നേരത്തെ തെരഞ്ഞെടുക്കപ്പെടാത്തവരുമായവരെ സംവരണ കാറ്റഗറിയിൽ ഉൾപ്പെടുത്തി. മറ്റുള്ളവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തുട൪ന്ന് സംസ്ഥാനത്തിന് അധിക ക്വോട്ട അനുവദിച്ചു. കഴിഞ്ഞ ദിവസം സ൪ക്കാ൪ ക്വോട്ടയിൽ നിന്ന് 767 സീറ്റുകൂടി സംസ്ഥാനത്തിന് അനുവദിച്ചിരുന്നു.
ഹജ്ജ് കമ്മിറ്റി ചെയ൪മാൻ കോട്ടുമല ബാപ്പു മുസ്ലിയാ൪ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.