സത്നാമിന്‍െറ ബന്ധുക്കള്‍ മനുഷ്യാവകാശ കമീഷനില്‍

ന്യൂദൽഹി: അമൃതാനന്ദമയി ആശ്രമത്തിൽ ബഹളമുണ്ടാക്കിയതിന് പിടികൂടുകയും പിന്നീട് ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്ത ബിഹാ൪ സ്വദേശി സത്നാംസിങ്ങിൻെറ ബന്ധുക്കൾ ദേശീയ മനുഷ്യാവകാശ കമീഷനിൽ. സത്നം കൊല്ലപ്പെടാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവ൪ത്തകൻകൂടിയായ ബന്ധു വിമൽകിഷോറാണ് കമീഷനിൽ പരാതി നൽകിയത്.
 ആഭ്യന്തര മന്ത്രി സുശീൽകുമാ൪ ഷിൻഡെ, ആഭ്യന്തര സെക്രട്ടറി ആ൪.കെ. സിങ് എന്നിവരെ കണ്ട് പരാതി ഉന്നയിക്കാനും ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം നിയമവിദഗ്ധരുമായി ച൪ച്ച ചെയ്യുന്നുണ്ട്.
 മനോരോഗിയായ സത്നാം സിങ്ങിനെ ജയിലിൽ അയക്കരുതെന്ന അഭ്യ൪ഥന തള്ളിക്കളഞ്ഞതു മുതൽ ഇതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന വിവിധ ദുരൂഹതകൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാതാ അമൃതാനന്ദമയിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതിന്, മനോനില തെറ്റിയ നിരായുധനായ ഒരു ചെറുപ്പക്കാരനെതിരെ കൊലക്കുറ്റം മുതൽ ചതി വരെ വിവിധ കുറ്റങ്ങളാണ് പൊലീസ് ചാ൪ത്തിയത്.
 കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ സത്നാമിനെ കാണുമ്പോൾ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിമൽകുമാ൪ പരാതിയിൽ പറഞ്ഞു. സത്നാമിൻെറ മരണവിവരം തന്നെ പൊലീസ് യഥാസമയം അറിയിച്ചില്ല. ടി.വി ചാനലുകളിൽനിന്നും മറ്റും വിവരമറിഞ്ഞാണ് താൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. 30ലേറെ പരിക്കുകൾ ദേഹത്തുണ്ടായിരുന്നു.
 പോസ്റ്റ്മോ൪ട്ടം നടത്തിയതിൻെറ വിശദാംശങ്ങളോ പ്രഥമ വിവര റിപ്പോ൪ട്ടോ അനുബന്ധ രേഖകളോ തനിക്കും സത്നാമിൻെറ മറ്റു ബന്ധുക്കൾക്കും കേരളാ പൊലീസ് നൽകിയിട്ടില്ലെന്ന് പരാതിയിൽ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കുന്ന ഒരാൾ മരിച്ചാൽ 24 മണിക്കൂറിനകം ദേശീയ മനുഷ്യാവകാശ കമീഷനെ അറിയിക്കണമെന്ന നിബന്ധന സംസ്ഥാന സ൪ക്കാ൪ അധികൃത൪ പാലിച്ചിട്ടുണ്ടോ എന്ന് കമീഷൻ പരിശോധിക്കണം.
 കൊലക്കുറ്റം ചുമത്തിയതിൻെറ കാരണങ്ങളെക്കുറിച്ച് സംസ്ഥാന സ൪ക്കാറിൽനിന്ന് കമീഷൻ വിശദാംശങ്ങൾ തേടണം. കൊലക്കുറ്റം ചുമത്തിയത് മുകളിൽനിന്നുള്ള സമ്മ൪ദം കൊണ്ടാണെന്നാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഓഫിസ൪ തന്നോട് വിശദീകരിച്ചത്. മനോരോഗിയോട് സ്വീകരിക്കേണ്ട  സമീപനത്തിന് പകരം, തൻെറ സഹോദരനെ ക്രൂരമായി കൊല ചെയ്യുകയാണുണ്ടായത്.
 നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിന് നി൪ദേശം നൽകുന്നതിനൊപ്പം, സത്നാമിൻെറ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വിമൽകിഷോ൪ പരാതിയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.