നെല്ലിയാമ്പതി: എം.എല്‍.എ മാരുടെ സന്ദര്‍ശനം അനുമതിയോടെയല്ല -ചെന്നിത്തല

മട്ടാഞ്ചേരി: വി.ഡി. സതീശൻ അടക്കമുള്ള യുവ എം.എൽ.എമാരുടെ നെല്ലിയാമ്പതി സന്ദ൪ശനം തൻെറ അനുമതിയോടെയായിരുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല.അതേസമയം, യാത്രയുടെ കാര്യം ഇവ൪ സൂചിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. നെല്ലിയാമ്പതിയിൽ ഒരിഞ്ച് ഭൂമിപോലും അന്യാധീനപ്പെടാൻ  അനുവദിക്കില്ല. സ്വാതന്ത്ര്യ സമരസേനാനിയും കെ.എൽ.സി.എ സ്ഥാപക പ്രസിഡൻറുമായ ഷെവ. കെ.ജെ. ബെ൪ലിയുടെ പത്താം ചരമ വാ൪ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായേ കാണാനാവൂ. കാ൪ഷിക അഭിവൃദ്ധിക്കായി കൊടും മലകൾ വെട്ടി കൃഷിഭൂമിയാക്കാൻ അഹോരാത്രം ബുദ്ധിമുട്ടിയവരാണ് കുടിയേറ്റക്കാ൪. ഇവ൪ക്ക് പട്ടയം കൊടുക്കേണ്ടതാണ്. എന്നാൽ, വനഭൂമി കൈയേറി റിസോ൪ട്ടും ഹോട്ടലുകളും പണിയുന്നവരെ ഒരു കാരണവശാലും തുടരാൻ അനുവദിക്കില്ല. നദിയുടെ ഗതിപോലും തിരിച്ചുവിടുന്നവരാണ് കൈയേറ്റക്കാ൪. ക൪ഷകൻെറ താൽപ്പര്യം സംരക്ഷിക്കും. പാട്ടക്കരാ൪ ലംഘിച്ച് പ്രവ൪ത്തിക്കുന്ന തോട്ടങ്ങൾക്കെതിരെ നടപടി ഉണ്ടാവും. നെല്ലിയാമ്പതി പ്രശ്നം ച൪ച്ച ചെയ്യാൻ തിങ്കളാഴ്ച യു.ഡി.എഫ് യോഗം ചേരുമെന്നും നിയമപരമായ പ്രശ്നങ്ങൾ പഠിച്ചശേഷമേ തീരുമാനം എടുക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.