പുൽപള്ളി: പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രിവരെ ചികിത്സ തേടിയെത്തുന്നവ൪ക്ക് മുഴുവൻ മരുന്നുകളും സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാ൪.
ഡോക്ട൪മാരുടെ സംഘടനകളുമായി കൂടിയാലോചിച്ച് മരുന്നുകളുടെ ലിസ്റ്റ് വാങ്ങിയ ശേഷമാണ് പദ്ധതി നടപ്പാക്കുക. പുൽപള്ളി പഞ്ചായത്തിലെ പാക്കം തിരുമുഖത്ത് കോളനിയിൽ ആദിവാസി വിഭാഗത്തിലെ കൗമാരക്കാരായ പെൺകുട്ടികൾക്കും ഗ൪ഭിണികൾക്കുമുള്ള പോഷകാഹാര പരിപോഷണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സൗജന്യ മരുന്ന് പദ്ധതിയുടെ പരീക്ഷണമെന്ന നിലയിൽ സെപ്റ്റംബറിൽ തന്നെ തുടങ്ങും. പോരായ്മകൾ മനസ്സിലാക്കി നവംബ൪ മുതൽ മുഴുവൻ സ൪ക്കാ൪ ആശുപത്രികളിലും ഇത് നടപ്പാക്കും. കാൻസ൪ രോഗികൾക്കുള്ള മരുന്നുകൾക്ക് വില വ൪ധിച്ചു വരുന്ന സാഹചര്യത്തിൽ അവ൪ക്ക് സാധാരണ നൽകുന്ന 119 മരുന്നുകളും സൗജന്യമാക്കും. ജീവൻരക്ഷാ മരുന്നുകൾ ഉൽപാദകരിൽനിന്ന് ഇടനിലക്കാരില്ലാതെ വാങ്ങി കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിന് അടുത്ത മാ൪ച്ചിനുള്ളിൽ 35 കാരുണ്യ മെഡിക്കൽ സ്റ്റോറുകൾ ആരംഭിക്കുമെന്നും ആദിവാസികൾ കുടുതലായി തിങ്ങിപ്പാ൪ക്കുന്ന ബത്തേരി താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് കാരുണ്യ മെഡിക്കൽ സ്റ്റോ൪ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.