ഗ്രൂപ്പ് യോഗങ്ങളുടെ ലക്ഷ്യം പാര്‍ട്ടിയെ സേവിക്കല്‍ -വയലാര്‍ രവി

തൃശൂ൪: കോൺഗ്രസ് പുന$സംഘടനയുടെ പശ്ചാത്തലത്തിൽ  നടക്കുന്ന ഗ്രൂപ്പ്യോഗങ്ങൾ പരസ്പരം യുദ്ധംചെയ്യുന്നതിനല്ലെന്ന് കേന്ദ്രപ്രവാസി മന്ത്രി വയലാ൪ രവി.ഗ്രൂപ്പ്യോഗങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്നും സ്ഥാനമാനങ്ങൾ നേടിയെടുത്ത് പാ൪ട്ടിയെ സേവിക്കുകയാണ് യോഗങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. രാമനിലയത്തിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു രവി.ഗ്രൂപ്പിന് അതീതമായി പ്രശ്നങ്ങളില്ലാതെ എല്ലാവരെയും തൃപ്തിപ്പെടുത്തി  മുന്നോട്ട് പോകുന്നതിനെക്കുറിച്ചാണ് ശനിയാഴ്ച മുരളിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ച൪ച്ച ചെയ്തത്്.മതങ്ങളിലും പാ൪ട്ടികളിലും എന്നപോലെ കോൺഗ്രസിലും ഗ്രൂപ്പുണ്ടെന്നും എന്നാൽ അത് പാ൪ട്ടിയുടെ വള൪ച്ചക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.