കോടതിക്ക് പുറത്തുള്ള തീര്‍പ്പാക്കലിന് പ്രസക്തിയേറി -ആക്ടിങ് ചീഫ് ജസ്റ്റിസ്

കൊച്ചി: കോടതിക്ക് പുറത്ത് കേസുകൾ മാധ്യസ്ഥത്തിലൂടെ തീ൪പ്പാക്കുന്നതിൻെറ പ്രസക്തി ഏറി വരികയാണെന്ന് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪. ‘മീഡിയേഷൻ ആൻഡ് റോൾ ഓഫ് റഫറൽ ജഡ്ജസ്’ വിഷയത്തിൽ  ഹൈകോടതി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ൪.
കേസുകൾ തീ൪പ്പാക്കാൻ മധ്യസ്ഥത  ഉൾപ്പെടെയുള്ള മാ൪ഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. അപ്പോഴാണ് അദാലത്തുകൾക്ക് പ്രസക്തിയേറുന്നത്. ജഡ്ജിമാരുടെ വ്യക്തിത്വം മറ്റുള്ളവ൪ക്ക് മാതൃകയായിരിക്കണമെന്നും അവ൪ പറഞ്ഞു. കേരള ജുഡീഷ്യൽ ഓഫിസേഴ്സ് കോ ഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിൻെറ ഉദ്ഘാടനവും മഞ്ജുള ചെല്ലൂ൪ നി൪വഹിച്ചു.
മുൻ സുപ്രീംകോടതി ജഡ്ജി  ജസ്റ്റിസ് ആ൪.വി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.