മുഖ്യമന്ത്രിയും എ.ജിയും കൂടിക്കാഴ്ച നടത്തി

കൊച്ചി: നെല്ലിയാമ്പതി പ്രശ്നം ച൪ച്ച ചെയ്യാൻ തിങ്കളാഴ്ച യു.ഡി.എഫ് യോഗം ചേരാനിരിക്കെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി സന്ദ൪ശിച്ചു.  ഞായറാഴ്ച വിവിധ പരിപാടികളിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ മുഖ്യമന്ത്രിയുമായി എറണാകുളം ഗെസ്റ്റ് ഹൗസിലായിരുന്നു എ.ജിയുടെ കൂടിക്കാഴ്ച. ഗെസ്റ്റ് ഹൗസിലേക്ക് എ.ജിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം. നെല്ലിയാമ്പതിയിലെ തോട്ടം ഏറ്റെടുക്കുന്നതടക്കമുള്ള നിയമ പ്രശ്നങ്ങൾ ഇരുവരും ച൪ച്ച ചെയ്തതായാണ്സൂചന.കൂടിക്കാഴ്ച പത്തുമിനിട്ടിലധികം നീണ്ടു.
അതേസമയം നെല്ലിയാമ്പതി വിഷയത്തിൽ സ൪ക്കാറിന് വ്യക്തമായ നയമുണ്ടെന്നും അത് നേരത്തേ  വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ആ നയവുമായി മുന്നോട്ടുപോകുമെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. യു.ഡി.എഫിലെ പ്രശ്നം നേതൃത്വം ച൪ച്ച ചെയ്ത് പരിഹരിക്കും. കൊച്ചിയിൽ മാധ്യമ പ്രവ൪ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.