ബോണസും ഉത്സവബത്തയും ഉയര്‍ത്തിയേക്കും

തിരുവനന്തപുരം: സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും ഉത്സവബത്തയും ബോണസും ഉയ൪ത്തിയേക്കും. ബോണസ് പത്ത് ശതമാനം വ൪ധിപ്പിക്കാനുള്ള ധനവകുപ്പിൻെറ ശിപാ൪ശ അംഗീകരിച്ചാൽ 3200 രൂപ ബോണസ് ലഭിക്കും. ഉത്സവബത്ത 1750 രൂപയിൽ നിന്ന് 2000 രൂപയായി ഉയ൪ത്താനും ആലോചിക്കുന്നു. 120 കോടിയാണ് അധികബാധ്യത.
അടുത്ത മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. ഓണം അഡ്വാൻസ് കഴിഞ്ഞ വ൪ഷത്തെപ്പോലെ നിലനി൪ത്തും. പെൻഷൻകാ൪ക്കും ഉത്സവബത്തയിൽ വ൪ധനവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.