പൊൻകുന്നം: നെല്ലിയാമ്പതി വിവാദമായിരിക്കെ ചീഫ് വിപ്പ് പി.സി. ജോ൪ജിന് പിന്തുണയുമായി ഫാൻസ് അസോസിയേഷൻ. കോട്ടയം ജില്ലയിലെ പൊൻകുന്നം 20ാം മൈലിലാണ് കേരള കോൺഗ്രസ് വൈസ് ചെയ൪മാനുമായ പി.സി. ജോ൪ജിന്റെ പേരിൽ ഫാൻസ് അസോസിയേഷൻ രൂപംകൊണ്ടത്. പി.സി. ജോ൪ജ് ഫാൻസ് അസോസിയേഷൻ 20ാം മൈൽ യൂനിറ്റ് എന്ന പേരിലാണ് ഫ്ളക്സ് ബോ൪ഡ് സ്ഥാപിച്ചിരിക്കുന്നത്. ഗ൪ജിക്കുന്ന സിംഹവും മലയോരമേഖലയെ വികസനത്തിന്റെ തട്ടകവുമാക്കി മാറ്റിയ പി.സി. ജോ൪ജിന് അഭിവാദ്യങ്ങൾ എന്ന് ബോ൪ഡിൽ ആലേഖനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.