മണിയുടെ പുതിയ പ്രസംഗവും പരിശോധിക്കും

കൊച്ചി: രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്ടെന്ന് പ്രസംഗിച്ച് വിവാദത്തിലായ സി.പി.എം മുൻ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പുതിയ പ്രസംഗവും അന്വേഷണസംഘം പരിശോധിക്കും. പ്രസംഗത്തിന്റെ ടേപ് കണ്ടെത്താൻ നി൪ദേശം നൽകിയത് കൂടാതെ, പ്രസംഗം കേട്ടവരുടെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കണ്ടെത്തുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു.  നേരത്തേ വെളിപ്പെടുത്തിയ രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടരന്വേഷണം നടത്തുന്ന പൊലീസ്  സംഘം ആദ്യപ്രതിപ്പട്ടിക തിങ്കളാഴ്ച കോടതിയിൽ സമ൪പ്പിക്കാനിരിക്കെയാണ് വീണ്ടും വിവാദ പ്രസംഗം.

മണി മുട്ടുന്നതിനെല്ലാം മറുപടിയില്ല -പന്ന്യൻ
തൃശൂ൪: മണി മുട്ടുന്നതിനെല്ലാം  മറുപടിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. എന്നാൽ, പറയേണ്ടവരോട് മറുപടി പറയുമെന്ന്  അദ്ദേഹം വ്യക്തമാക്കി.  ചതിയൻ ചന്തുവിനെപ്പോലെയാണ് പന്ന്യനെന്ന് മുൻ സി.പി.എം ഇടുക്കി ജില്ലാസെക്രട്ടറി എം. എം.മണിയുടെ   പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതികരണം. വ്യക്തമായ അഭിപ്രായവും വ്യക്തിത്വവുമുള്ള പാ൪ട്ടിയാണ് സി.പി.ഐ. ഒരു പാ൪ട്ടിയുടെ അഭിപ്രായമനുസരിച്ച് മറ്റുള്ളവരെല്ലാം പോകണമെന്ന് പറയാൻ ആ൪ക്കും അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.