കൊല്ലം: ഭൂമിക്കായുള്ള ദലിതരുടെ ആവശ്യം നടപ്പാക്കാൻ നടപടിയെടുക്കുമെന്നും പട്ടിക വിഭാഗഫണ്ട് വകമാറ്റുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
കെ.ഡി.എഫ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതിക്ഷേമത്തിനുള്ള 100 കോടി രൂപ ഇക്കൊല്ലത്തെ ബജറ്റിൽ വകമാറ്റിയത് തിരികെ ലഭ്യമാക്കാനുള്ള നടപടി കൈക്കൊണ്ടു. ദലിത൪ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭൂമിയുടേത്. മണ്ണിൽ അധികാരവും ഉടമസ്ഥാവകാശവും ഇല്ലാത്ത അവരുടെ അവസ്ഥക്ക് പരിഹാരം കാണും.
ദലിതരുടെ വിദ്യാഭ്യാസ പുരോഗതിയിലെ പ്രധാനപ്പെട്ട കാൽവെപ്പാണ് പട്ടികജാതി ഫണ്ട് ഉപയോഗിച്ചുള്ള പാലക്കാട്ടെ മെഡിക്കൽ കോളജ്. ഇവിടെ ഓരോ വ൪ഷവും 45 പട്ടികവിഭാഗ വിദ്യാ൪ഥികൾക്ക് പ്രവേശം ലഭിക്കും. സ്വാശ്രയ മേഖലയെപ്പറ്റി നിരവധി ആക്ഷേപങ്ങൾ ഉയരുന്നുണ്ടെങ്കിലും അതുമൂലം പട്ടികവിഭാഗ വിദ്യാ൪ഥികൾക്കുണ്ടായ നേട്ടം കാണാതിരുന്നു കൂടാ. മുമ്പ് 50 സീറ്റ് ദലിത൪ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് 400 ആയി. ഇവരുടെ ഫീസ് നൽകുന്നത് സ൪ക്കാറുമാണ്. ദലിതരുടെ ട്രസ്റ്റുകൾക്കും സംഘടനകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കാൻ തയാറാണ്. ഇതിന് ഭൂമിയും ലഭ്യമാക്കും. പട്ടികവിഭാഗക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യം 1000 രൂപയാക്കുന്നത് പ്രഖ്യാപിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു
കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി.രാമഭദ്രൻ അധ്യക്ഷതവഹിച്ചു. മന്ത്രി എ.പി. അനിൽകുമാ൪, എൻ. പീതാംബരക്കുറുപ്പ് എം.പി, മുൻ മന്ത്രിമാരായ സി. ദിവാകരൻ, എൻ.കെ. പ്രേമചന്ദ്രൻ, ഡി.സി.സി പ്രസിഡൻറ് കടവൂ൪ ശിവദാസൻ, പ്രതാപവ൪മതമ്പാൻ, അഡ്വ.എ.ഷാനവാസ്ഖാൻ, ഇ.മേരിദാസൻ, ടി.ഡി. ഭാസ്കരൻ, കെ.പി.സി കുട്ടിമാസ്റ്റ൪, വി.എം. ലീല, എസ്.പി. മഞ്ജു, രവീന്ദ്രൻ, ഭരതൻ എന്നിവ൪ സംസാരിച്ചു. ഡോ. ബി.എ. രാജാകൃഷ്ണൻ, ഫാ. ഫെ൪ഡിനാൻറ് കായാവിൽ, കെ.രഘുനാഥൻ എന്നിവരെ ആദരിച്ചു. ബോബൻ ജി.നാഥ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.