അസമില്‍ 35 തീവ്രവാദികള്‍ കീഴടങ്ങി

തേസ്പൂ൪ (അസം): അസമിലെ മൂന്ന് പ്രമുഖ തീവ്രവാദ സംഘടനകളിലെ 35 അംഗങ്ങൾ മുഖ്യമന്ത്രി തരുൺ  ഗൊഗോയ് മുമ്പാകെ ആയുധം വെച്ച് കീഴടങ്ങി. ക൪ബി പീപ്ൾസ് ലിബറേഷൻ ടൈഗേഴ്സിലെ 27 പേരും നാഷനൽ ഡെമോക്രാറ്റിക്ക് ഫ്രണ്ട് ഓഫ് ബോഡോലൻഡിലെ ആറുപേരും രണ്ട് ഉൾഫ തീവ്രവാദികളുമാണ് കീഴടങ്ങിയത്.  
ക൪ബി പീപ്ൾസ് ലിബറേഷൻ ടൈഗേഴ്സിൻെറ സ്വയം പ്രഖ്യാപിത വിദേശകാര്യ സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും കീഴടങ്ങിയവരിൽ പെടും. വൻ ആയുധശേഖരവും അധികൃത൪ക്ക് കൈമാറി. പ്രമുഖ തീവ്രവാദി സംഘടനകളിലെ പ്രമുഖ൪ ഉൾപ്പെടെയുള്ളവരുടെ കീഴടങ്ങൽ സ൪ക്കാറിൻെറ വൻ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.