ന്യൂദൽഹി: ദൽഹി ജല ബോ൪ഡിലെ ഉദ്യോഗസ്ഥയായ 22 കാരിയെ സുഹൃത്തും ഏഴു കൂട്ടാളികളും കൂട്ടബലാത്സംഗം ചെയ്തു. അ൪ധരാത്രിയിൽ ബല്ലാബ്ഗഡിലെ ഫ്ളൈഓവറിനടുത്ത് ഉപേക്ഷിക്കപ്പെട്ട യുവതി കൺട്രോൾ റൂമിൽ വിവരമറിയിച്ചു. കാറിൻെറ നമ്പ൪ നൽകിയതു പ്രകാരം പൊലീസ് ഒരാളെ പിടികൂടി. യുവതിയുടെ പരിചയക്കാരനായ ഇന്ദ്രജിതിനെ പ്രതിയാക്കി കൂട്ട ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. ഇന്ദ്രജിതിൻെറ കാമുകിയുടെ സുഹൃത്തായ യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി പാടത്തുവെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.