തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഉയ൪ന്ന പ്രശ്നങ്ങൾ തലവേദന സൃഷ്ടിച്ച സാഹചര്യത്തിൽ ഇവ പരിഹരിക്കാൻ ലക്ഷ്യമിട്ട് പാ൪ട്ടി സംസ്ഥാന സമിതി യോഗം ഞായറാഴ്ച ചേരും.
ചന്ദ്രശേഖരൻനായ൪ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം ബി.ജെ.പി ദേശീയ സെക്രട്ടറി പി. മുരളീധരറാവു ഉദ്ഘാടനം ചെയ്യും. അടുത്ത മൂന്നുവ൪ഷം കൂടി പ്രസിഡൻറ് വി. മുരളീധരന് ബി.ജെ.പി സംസ്ഥാന ഘടകത്തെ നയിക്കാനുള്ള അവസരം നൽകുന്നതിനുള്ള ശ്രമമാകും യോഗത്തിൽ ദേശീയനേതൃത്വത്തിൻെറ ഭാഗത്തുനിന്നുണ്ടാകുക. സംസ്ഥാനത്ത് ഇടഞ്ഞുനിൽക്കുന്ന നേതാക്കളുമായി സമവായമുണ്ടാക്കാനാകും ദേശീയ നേതാക്കൾ ശ്രമിക്കുക.
ജൂലൈ 25, 26 തീയതികളിൽ തിരുവനന്തപുരത്ത് ചേ൪ന്ന കോ൪കമ്മിറ്റി യോഗത്തിൽ 11 അംഗങ്ങളിൽ ഏഴും സംസ്ഥാന സമിതി യോഗത്തിൽ പത്തുപേരും പങ്കെടുക്കാത്തതാണ് പാ൪ട്ടിയിലെ വിഭാഗീയത മറനീക്കാൻ കാരണം. സംസ്ഥാന പ്രസിഡൻറിനെതിരെ ബി.ജെ.പിയിൽ നടക്കുന്ന പടയൊരുക്കമാണ് ഇതിന് കാരണമെന്നും വ്യക്തമായി. ബി.ജെ.പി ദേശീയ നേതാവിന് ഒരു ടേം കൂടി നൽകാനുള്ള ഭരണഘടനാഭേദഗതി അംഗീകരിക്കപ്പെട്ടതോടെ വി. മുരളീധരനും വീണ്ടും അവസരം ലഭിക്കുമെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിൽ പാ൪ട്ടിക്കുള്ളിലെ വിമത൪ ആരോപണങ്ങളുമായി രംഗത്തുണ്ട്. മറ്റ് ഭാരവാഹികളുടെ കാര്യത്തിൽ മാറ്റം വേണമെന്ന ആവശ്യം വിമതവിഭാഗം ഉന്നയിക്കുന്നു. ആവശ്യമെങ്കിൽ മത്സരിക്കാനുമുള്ള നീക്കത്തിലാണ് വിമതപക്ഷം. വൈസ് പ്രസിഡൻറ് എ.എൻ. രാധാകൃഷ്ണൻ പ്രസിഡൻറായി മത്സരിക്കുമെന്ന സൂചനയുമുണ്ട്. സമവായ ശ്രമം എന്ന നിലക്ക് മുതി൪ന്ന നേതാവ് ഒ. രാജഗോപാലിനെ പ്രസിഡൻറാക്കണമെന്ന നി൪ദേശവും വിമതപക്ഷം മുന്നോട്ടുവെച്ചേക്കാം.
പാ൪ട്ടിയുടെ രണ്ടര വ൪ഷത്തെ പ്രവ൪ത്തനങ്ങൾ മെച്ചപ്പെടുത്താ ൻ കഴിഞ്ഞതും പ്രസിഡൻറ് എന്ന നിലയിൽ മുരളീധരൻെറ വിജയമായി ഔദ്യാഗികപക്ഷം ചൂണ്ടിക്കാട്ടുമ്പോൾ സംസ്ഥാന പ്രസിഡൻറ് ആ൪.എസ്.എസിൻെറയും പാ൪ട്ടിയിലെ ചിലരുടെയും നിയന്ത്രണത്തിലാണെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.