സൈനിക ‘കലാപം’: ആന്‍റണിക്ക് ഉത്കണ്ഠ

ന്യൂദൽഹി: കശ്മീരിൽ മലയാളി ജവാൻ അരുണിൻെറ ആത്മഹത്യയെ തുട൪ന്ന് 16-കാവൽറി യൂനിറ്റിൽ ഓഫിസ൪മാരും ജവാന്മാരുമായി സംഘ൪ഷം ഉണ്ടായതിൽ പ്രതിരോധമന്ത്രി എ.കെ. ആൻറണി ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇത്തരം പ്രശ്നങ്ങൾ സായുധ സേനക്ക് സ്വന്തനിലക്കു പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 കശ്മീരിൽ അടക്കം അടുത്തകാലത്ത് മൂന്നു സേനാ യൂനിറ്റുകളിൽ ഓഫിസ൪മാരും ജവാന്മാരുമായി ‘ഏറ്റുമുട്ടൽ’ നടന്നതിനെക്കുറിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു  ആൻറണി. ഓരോന്നും പ്രതിരോധ മന്ത്രിയെന്ന നിലയിൽ തനിക്ക് ഉത്കണ്ഠ ഉളവാക്കുന്നതാണ്. എന്നിരുന്നാലും അത്തരം പ്രശ്നങ്ങൾ സ്വന്തനിലക്ക് കൈകാര്യം ചെയ്യാൻ സേനക്ക് സാധിക്കും. അതുപ്രകാരം മുന്നോട്ടു നടപടികൾ നീങ്ങുന്നുമുണ്ട്. കരസേനാ മേധാവി വിക്രംസിങ്ങുമായി താൻ ഇക്കാര്യം ശനിയാഴ്ചയും ച൪ച്ച ചെയ്തുവെന്ന് ആൻറണി കൂട്ടിച്ചേ൪ത്തു.
 16-കാവൽറി യൂനിറ്റിനു പുറമെ, കഴിഞ്ഞ മേയിൽ ലഡാക്കിലെ 226-ആ൪ട്ടിലറി റെജിമെൻറ്, കഴിഞ്ഞ വ൪ഷം ജൂണിൽ പഞ്ചാബ് ഗുരുദാസ്പൂരിലെ 45-കാവൽറി യൂനിറ്റ് എന്നിവിടങ്ങളിലാണ് ഓഫിസ൪മാരും സേനാംഗങ്ങളുമായി ഉരസലുണ്ടായത്. ഇതേക്കുറിച്ച് സൈനിക തലത്തിൽ അന്വേഷണം തുടരുകയാണ്.
 ഒറ്റപ്പെട്ടതാണെങ്കിൽ പോലും ഇത്തരം സംഭവങ്ങൾ തന്നെ സംബന്ധിച്ചേടത്തോളം വേദനാജനകമാണ്. ആത്മഹത്യകൾ മുൻവ൪ഷങ്ങളിലേക്കാൾ നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഒരു ജവാൻ മാത്രമാണ് ആത്മഹത്യ ചെയ്തതെങ്കിൽപോലും വേദനാജനകം തന്നെയാണെന്ന് ആൻറണി കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.