കലാപഭീതിയില്‍ മുംബൈ നടുങ്ങി

മുംബൈ: സി.എസ്.ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഘ൪ഷം കത്തിയാളിയപ്പോൾ നഗരം കലാപ ഭീതിയിലായി. 1992ലെ ഓ൪മകളാണ് ജനങ്ങളുടെ മനസ്സിൽ ഉണ൪ന്നുവന്നത്. സ൪ക്കാറും പൊലീസും ഭയപ്പെട്ടതും ഇതുതന്നെ. ഒരു മണിക്കൂറിലേറെ നീണ്ട സംഘ൪ഷം നിരവധി അഭ്യൂഹങ്ങൾക്കു വഴിവെച്ചു.   റെയിൽവേ പരിസരത്തുനിന്ന് കട്ടയായി പുക ഉയ൪ന്നു. വെടിയൊച്ചകളും നിലവിളികളും ഭീതിനിറച്ചു.  
റെയിൽവേ സ്റ്റേഷനിൽ  സംഘ൪ഷങ്ങൾക്കിടയിലേക്കാണ് യാത്രക്കാ൪ വന്നിറങ്ങിയത്.  റെയിൽവേ അധികൃത൪ ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടു. റെയിൽവേ സ്റ്റേഷനിലേക്ക് സംഘ൪ഷക്കാ൪ കല്ലെറിഞ്ഞു. ആളുകൾ കൂട്ടമായി ഓടി.  മാധ്യമപ്രവ൪ത്തകരെ കാണുന്ന മുറക്ക് ആക്രമിക്കാൻ തുടങ്ങി.  പൊലീസുകാരും മാധ്യമപ്രവ൪ത്തകരെ ആക്രമിച്ചു.
92ലെ മുംബൈ കലാപത്തിൻെറ ഓ൪മകളുമായാണ് സംഭവസ്ഥലത്തേക്കു കുതിച്ചെത്തിയതെന്ന് മുംബൈ പൊലീസ് കമീഷണ൪ അരൂപ് പട്നായിക് പറഞ്ഞു. കലാപസമയത്ത് ദാദ൪ മേഖലയിൽ ഡെപ്യൂട്ടി പൊലീസ് കമീഷണറായിരുന്നു അദ്ദേഹം. സാക്ളിയിലേക്കുള്ള യാത്ര റദ്ദാക്കി ആഭ്യന്തരമന്ത്രി ആ൪.ആ൪.പാട്ടീൽ മുംബൈയിലേക്ക് കുതിച്ചെത്തിയതും ഇതേ ഭീതിയോടെയാണ്. എസ്.എം.എസ് വഴിയും  അഭ്യൂഹങ്ങൾ പട൪ന്നത് ഏറെ ആശങ്കക്കുവഴിവെച്ചു.  അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് പൊലീസും സ൪ക്കാറും ആവ൪ത്തിച്ചു. നഗരത്തിൽ ജാഗ്രതാ നി൪ദേശം നൽകിയിട്ടുണ്ട്. വൻ പൊലീസ് സന്നാഹത്തെ വ്യന്യസിച്ചിട്ടുണ്ട്.
മുഹമ്മദ് ഉമ൪ അൻസാരി(22)യാണ് സംഘ൪ഷത്തിൽ മരിച്ചയൊരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. കഴുത്തിന് വെടിയേറ്റാണ് മരിച്ചത്. സംഘ൪ഷകാരികളെ പിന്തിരിപ്പിക്കാൻ പൊലീസ് വെടിവെച്ചത് ആകാശത്തേക്കാണ.്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.