ചെന്നൈ: ആണവനിലയത്തിൽ പണിപൂ൪ത്തിയായ ആദ്യ റിയാക്ടറിൽ യുറേനിയം നിറക്കുന്നതിൻെറ ഭാഗമായി കൂടങ്കുളത്ത് ഒരു മാസത്തേക്ക് നിരോധാജ്ഞ പുറപ്പെടുവിച്ചു. ആണവനിലയത്തെ എതി൪ക്കുന്നവ൪ക്കും നിലയവിരുദ്ധ സമരത്തെ പിന്തുണക്കുന്നവ൪ക്കും നിലയത്തിൻെറ ഏഴു കിലോമീറ്റ൪ ചുറ്റളവിലാണ് വിലക്കേ൪പ്പെടുത്തിയത്. ഇതു സംബന്ധിച്ച ഉത്തരവ് തിരുനെൽവേലി ജില്ലാ കലക്ട൪ ശെൽവരാജ് പുറപ്പെടുവിച്ചു. നിലയത്തിൻെറ സംരക്ഷണത്തിനായി 2000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
റിയാക്ടറിൽ തിങ്കളാഴ്ച മുതൽ ഇന്ധനം നിറച്ചു തുടങ്ങും. മേൽനോട്ടം വഹിക്കാൻ ആണവോ൪ജ നിയന്ത്രണ ബോ൪ഡ് ഉദ്യോഗസ്ഥ൪ എത്തുമെന്ന് ആണവനിലയ അധികൃത൪ പറഞ്ഞു. ഇന്ധനം നിറക്കൽ പൂ൪ത്തിയാവാൻ രണ്ടാഴ്ച വേണ്ടിവരും. ഈ മാസാവസാനത്തോടെ വൈദ്യുതോൽപാദനം തുടങ്ങാനാവുമെന്ന് കരുതുന്നു.
ആണവനിലയത്തിനെതിരായ നിലപാടുള്ളവ൪, നിലയവിരുദ്ധ സമരക്കാ൪ക്ക് സഹായം നൽകുകയും അവരെ ഇളക്കിവിടുകയും ചെയ്യുന്ന രാഷ്ട്രീയ പാ൪ട്ടികൾ, സംഘടനകൾ, വ്യക്തികൾ എന്നിവ൪ ആഗസ്റ്റ് 11ന് രാവിലെ ആറു മുതൽ സെപ്റ്റംബ൪ 10ന് വൈകീട്ട് ആറു വരെ കൂടങ്കുളം ആണവനിലയത്തിൻെറ ഏഴു കിലോമീറ്റ൪ ചുറ്റളവിൽ കടക്കുന്നതിന് ക്രിമിനൽ നടപടി നിയമത്തിൻെറ 144ാം വകുപ്പനുസരിച്ച് വിലക്കേ൪പ്പെടുത്തിയതായാണ് ഉത്തരവിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.