മമതയോട് ചോദ്യം; കര്‍ഷകന്‍ ജയിലില്‍

മിഡ്നാപൂ൪: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജിയെ പൊതുവേദിയിൽ ചോദ്യംചെയ്ത ക൪ഷകനെ മാവോവാദിയെന്ന് മുദ്രകുത്തി ജയിലിലടച്ചു. ക൪ഷകരെ സഹായിക്കാൻ സ൪ക്കാ൪ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന ചോദ്യമാണ് മമതയെ ചൊടിപ്പിച്ചത്. നോവാ ഗ്രാമത്തിലെ ക൪ഷകൻ സിലാദിത്യ ചൗധരിയാണ് അറസ്റ്റിലായത്.
മാവോവാദികളുടെ ശക്തി കേന്ദ്രമായ ബേൽപാഹരിയിൽ ആഗസ്റ്റ് എട്ടിന് മമത സംഘടിപ്പിച്ച പൊതുയോഗത്തിനിടെയായിരുന്നു സംഭവം. ചോദ്യം ഉയ൪ന്നതോടെ രോഷാകുലയായ മമത ചോദ്യക൪ത്താവ് മാവോയിസ്റ്റാണെന്ന് ആക്ഷേപിച്ച് അറസ്റ്റ് ചെയ്യാൻ പൊലീസിന് നി൪ദേശം നൽകുകയായിരുന്നു. ചോദ്യംചെയ്ത് വിട്ടയച്ച ഇയാളെ കഴിഞ്ഞദിവസം രാത്രി പൊലീസ് വീണ്ടും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ക്രിമിനൽ ഗൂഢാലോചന, അതിക്രമിച്ചുകയറൽ, ഔദ്യാഗിക കൃത്യനി൪വഹണം തടയുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കോടതി  ഇയാളെ റിമാൻഡ് ചെയ്തു.
മേയ് 19 നടന്ന ടെലിവിഷൻ പരിപാടി ചിത്രീകരണത്തിനിടെ ബംഗാളിൽ സ്ത്രീകളുടെ രക്ഷക്ക് മമതയുടെ സ൪ക്കാ൪ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച വിദ്യാ൪ഥിനിയെയും മമത മാവോവാദിയെന്ന് ആക്ഷേപിച്ചിരുന്നു. ഒരു യുവതി തെരുവിൽ മാനഭംഗത്തിനിരയായതിനെ പറ്റിയായിരുന്നു ചോദ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.