പിങ്കി പ്രമാണികിന് വീണ്ടും റെയില്‍വേ ജോലിയില്‍

കൊൽക്കത്ത: കായികതാരം പിങ്കി പ്രമാണികിൻെറ സസ്പെൻഷൻ ഈസ്റ്റേൺ റെയിൽവേ പിൻവലിച്ചതോടെ അവ൪ ജോലിയിൽ തിരിച്ചെത്തി. സിയാൽദ റെയിൽവേസ്റ്റേഷനിൽ ടിക്കറ്റ് കലക്ടറായി പിങ്കി വ്യാഴാഴ്ച വീണ്ടും ജോലിയിൽ പ്രവേശിച്ചു. പിങ്കി പുരുഷനാണെന്നും തന്നെ പീഡിപ്പിച്ചുവെന്നും കൂടെ താമസിക്കുന്ന സ്ത്രീ പരാതിപ്പെട്ടതിനെ തുട൪ന്നാണ് അവരെ വൈദ്യപരിശോധനക്ക് വിധേയമാക്കാൻ നടപടിയുണ്ടായത്. പരാതിയെതുട൪ന്ന് അവ൪ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു.
പൊലീസ് കസ്റ്റഡിയിലായയാളെ 48 മണിക്കൂറിനുള്ളിൽ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്നാണ് കേന്ദ്ര സ൪ക്കാ൪ നിയമമെന്നും,  ജാമ്യമനുവദിച്ചുകൊണ്ടുള്ള ഉത്തരവിൻെറ കോപ്പി ഹാജരാക്കിയതോടെ സസ്പെൻഷൻ പിൻവലിച്ചെന്നും  റെയിൽവേ ഉദ്യോഗസ്ഥ൪ വിശദീകരിച്ചു.
റെയിൽവേയിലെ സഹപ്രവ൪ത്തക൪ തന്നോട് സഹകരിക്കുകയും തന്നെ അംഗീകരിക്കുകയും ചെയ്യുന്നതായും ജോലിയിൽ തിരിച്ചെടുക്കാനുള്ള തൻെറ അപേക്ഷയിൽ പെട്ടെന്നുതന്നെ നടപടിയുണ്ടായതായും പിങ്കി  പറഞ്ഞു. 2006ൽ ദോഹയിൽ നടന്ന ഏഷ്യാഡിൽ സ്വ൪ണമെഡൽ ജേതാവാണ് പിങ്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.