പങ്കാളിത്ത പെന്‍ഷന്‍: 17ന് പണിമുടക്ക്

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഇടത് സ൪വീസ് സംഘടനകളുടെ നേതൃത്വത്തിൽ സ൪ക്കാ൪ ജീവനക്കാ൪ ആഗസ്റ്റ് 17ന് പണിമുടക്കും. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ളോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സ൪വീസ് സംഘടനാ സമരസമിതി, എഫ്.ഇ.ടി.ഒ എന്നീ  സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
 ജീവനക്കാരുടെ ശമ്പളത്തിൽനിന്നുള്ള പത്ത് ശതമാനം തുക ഓഹരിക്കമ്പോളത്തിൽ ചൂതാട്ടത്തിന് വിടാനാണ് സ൪ക്കാ൪ തീരുമാനിച്ചിട്ടുള്ളതെന്ന് സ൪വീസ് സംഘടനാ ഭാരവാഹികളായ എ. ശ്രീകുമാ൪, സി.ആ൪. ജോസ്പ്രകാശ്, പി. സുനിൽകുമാ൪ എന്നിവ൪ പത്രസമ്മേളനത്തിൽ ആരോപിച്ചു. സ൪ക്കാറിന് അധികബാധ്യത ഏറ്റെടുക്കേണ്ടിവരുന്ന ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ഫണ്ട് മാനേജ൪മാരായ കുത്തകകളാണ്. പി.എഫ്. ആ൪.ഡി.എ ബിൽ നിലവിൽവരുന്നതോടെ നിലവിലുള്ള ജീവനക്കാരുടെ പെൻഷനും ഏകപക്ഷീയമായി പങ്കാളിത്ത പെൻഷനായി മാറ്റാനാകുമെന്ന് അവ൪ പറഞ്ഞു.  
പണിമുടക്കിന് മുന്നോടിയായി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിശദീകരണം നടത്താനും സംഘടകളുടെ സംയുക്തയോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.