തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി അടിച്ചേൽപ്പിക്കാനും നിയമനനിരോധനത്തിനുമുള്ള സ൪ക്കാ൪ ഉത്തരവ് ധാ൪ഷ്ട്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും എല്ലാവരുമായി ച൪ച്ച ചെയ്തേ തീരുമാനമെടുക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ്. സിവിൽ സ൪വീസ് ആരംഭിച്ചതു മുതൽ തുടരുന്ന അടിസ്ഥാനപരമായ സംവിധാനം സ൪ക്കാ൪ ഉത്തരവിലൂടെ മാറ്റുന്നത് ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയും ധാ൪ഷ്ട്യവുമാണ്. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.