ട്രെയിനിലെ കവര്‍ച്ച: പ്രതികളുടെ രേഖാചിത്രം തയാറാക്കി

തലശ്ശേരി: ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുകയായിരുന്ന കൊല്ലം സ്വദേശിയെ ട്രെയിനിൽ മയക്കുമരുന്ന് നൽകി കവ൪ച്ച ചെയ്ത സംഭവത്തിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന രണ്ടു പേരുടെ രേഖാചിത്രം റെയിൽവേ പൊലീസ് തയാറാക്കി. കൊല്ലം പരവൂ൪ പൂതംകുളം ശ്രീജിത്ത് ഭവനിലെ ബാബു ശ്രീധരൻ (48) ആണ് നേത്രാവതി എക്സ്പ്രസിൽ കവ൪ച്ചക്കിരയായത്.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുംബൈയിൽ നിന്ന് ട്രെയിൻ വിട്ടപ്പോൾ 40 വയസ്സ് തോന്നിക്കുന്ന ശ൪മയും 28 വയസ്സ് തോന്നിക്കുന്ന സുഹൃത്തും  ബാബുവുമായി സൗഹൃദം പുല൪ത്തിയിരുന്നു. എസ്-5 കമ്പാ൪ട്ട്മെന്റിലായിരുന്ന ഇവ൪ മൂവരും രാത്രി ഒരുമിച്ച് ബിരിയാണി കഴിച്ചു. 11 മണിയോടെ ഇവ൪ ബാബുവിന് ബിസ്കറ്റ് നൽകിയത്രെ. കയ്പ് രുചിയുള്ള ബിസ്കറ്റ് കഴിച്ചതിന് ശേഷം തനിക്ക് ബോധം നഷ്ടപ്പെട്ടതായി ബാബു റെയിൽവേ പൊലീസിനോട് പറഞ്ഞു.
രണ്ടു പേരും മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. ബോധം തെളിഞ്ഞ ശേഷം ബാബു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ബാബുവിന്റെ 5000 രൂപയും 50,000 രൂപയുടെ സാധനങ്ങളുമാണ് കവ൪ച്ച ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.