കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും തെറ്റുപറ്റി -വിഷ്ണുനാഥ്

കൊച്ചി:  നെല്ലിയാമ്പതി വിഷയത്തിൽ പി.സി. ജോ൪ജിൻെറ പരാമ൪ശം തെറ്റായിപ്പോയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പി.സി. വിഷ്ണുനാഥ് എം.എൽ.എ. എറണാകുളം ഡി.സി.സി ഓഫിസിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് വിപ്പായ പി.സി. ജോ൪ജ് യു.ഡി.എഫിൻെറ നേതാവാണെന്ന കാര്യം കോൺഗ്രസ് എം.എൽ.എമാരും ഓ൪ക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോ൪ജിനെ ആക്ഷേപിച്ചത് ശരിയായില്ല. നെല്ലിയാമ്പതി എസ്റ്റേറ്റ് വിഷയം യു.ഡി.എഫിൽ പരിഹരിക്കാനാകില്ലെന്ന പ്രതീതിയുളവാക്കിയത് ദൗ൪ഭാഗ്യകരമായി.
വി.ഡി. സതീശൻ എം.എൽ.എ അടക്കമുള്ളവ൪ക്ക് വിഷയത്തിൽ പ്രത്യേക താൽപ്പര്യമുള്ളതിനാൽ കെ.പി.സി.സി പ്രസിഡൻറിൻെറ അനുമതി വാങ്ങിയാണ് പോയത്. പോയതിനെ താൻ തെറ്റായി കാണുന്നില്ല. പാട്ടക്കരാ൪ ലംഘനം നടന്നെങ്കിൽ നിയമപരമായി തിരിച്ചെടുക്കണം. അതോടൊപ്പം ക൪ഷക താൽപ്പര്യം അട്ടിമറിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയും വേണമെന്ന് വിഷ്ണുനാഥ് കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.