ക്വിറ്റിന്ത്യാ സമരസേനാനികള്‍ക്ക് രാഷ്ട്രത്തിന്‍െറ ആദരം

 ന്യൂദൽഹി: ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത മലയാളികൾ ഉൾപ്പെടെയുള്ളവരെ രാഷ്ട്രം ആദരിച്ചു. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ് ഹോം’ പരിപാടിയിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജി   സമരസേനാനികളെ പൊന്നാട അണിയിച്ചു.   കേരളത്തിൽ നിന്ന് അഞ്ചു പേരാണ് ഇക്കുറി ആദരം ഏറ്റുവാങ്ങിയത്. മലപ്പുറം ഇരുമ്പിലിയം വടക്കീട്ടിൽ ഗോപാലൻ നായ൪ (98), വയനാട് മാനന്തവാടി മക്യാട് കുഴിക്കുന്നേൽ എ.എസ്. നാരായണപിള്ള (88), എറണാകുളം ഇരിങ്ങോൾ കരിമ്പഞ്ചേരി കെ.വി അച്യുതൻ നായ൪ (83), തൃശൂ൪ കൂരിമ്പിലാവ് ചെമ്പപുള്ളി വീട്ടിൽ സി.സി വേലായുധൻ (83), തൃശൂ൪ ചാലക്കുടി കൂടപ്പുഴ പി.കെ രാഘവൻ നായ൪ (87) എന്നിവരാണ് ആദരിക്കപ്പെട്ടത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.