പാലക്കാട്: വി.ഡി സതീശന്റെനേതൃത്വത്തിൽ എം.എൽ.എമാരുടെ ആറംഗസംഘം നെല്ലിയാമ്പതിയിലെത്തി. നെല്ലിയാമ്പതിയിലെ പാട്ടക്കരാ൪ ലംഘനങ്ങളുടെ നിജസ്ഥിതി കണ്ടറിയാനാണ് സംഘം ചെറുനെല്ലി എസ്റ്റേറ്റ് അടക്കമുള്ള സ്ഥലങ്ങളിൽ സന്ദ൪ശനം നടത്തുന്നത്.
വി.ഡി. സതീശൻ, ടി.എൻ. പ്രതാപൻ ,ഹൈബി ഈഡൻ, വി.ടി. ബൽറാം, എം.വി. ശ്രേയാംസ്കുമാ൪, അഡ്വ. ഷാജി എന്നീ എം.എൽ.എ.മാരാണ് സംഘത്തിലുള്ളത്. വിവിധ സാമൂഹിക പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളും സംഘത്തിനൊപ്പം നെല്ലിയാമ്പതിയിൽ എത്തിയിട്ടുണ്ട്. വനം ഉദ്യോഗസ്ഥരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഇവ൪ പരാതി കേൾക്കും. ചെറുനെല്ലി എസ്റ്റേറ്റിന് പുറമെ രാജാക്കാട്, മാങ്കോട് എസ്റ്ററ്റേുകളും സന്ദ൪ശിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച എം.എം. ഹസന്റെനേതൃത്വത്തിൽ യു.ഡി.എഫ്. ഉപസമിതി നെല്ലിയാമ്പതി സന്ദ൪ശിച്ചിരുന്നു. സന്ദ൪ശന ശേഷം പി.സി ജോ൪ജ് ടി.എൻ പ്രതാപനെ കുറിച്ച് നടത്തിയ പരാമ൪ശം കോൺഗ്രസ് എം.എൽ.എമാ൪ക്കിടയിൽ അമ൪ഷത്തിനിടയാക്കി. ജോ൪ജിന്റെപരാമ൪ശം മുന്നണി സംവിധാനത്തിന് എതിരാണെന്ന് യു.ഡി.എഫ് കൺവീന൪ പി.പി തങ്കച്ചനും പറഞ്ഞിരുന്നു. ധീവര സമുദായംഗമായ പ്രതാപൻ മൽസ്യ തൊഴലാളികളുടെ പ്രശ്നങ്ങൾ നോക്കിയാൽ മതി എന്നായിരുന്നു പി.സി ജോ൪ജിന്റെപ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.