ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റമദാന്‍ ബുക് ഫെസ്റ്റ് തുടങ്ങി

കോഴിക്കോട്: റമദാൻെറ ഭാഗമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയ അക്ഷരോത്സവത്തിന് തുടക്കമായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഷോറൂമുകളിൽ നടക്കുന്ന  റമദാൻ ബുക് ഫെസ്റ്റിൻെറ സംസ്ഥാനതല ഉദ്ഘാടനം  ടൗൺ ഹാളിൽ ലോഗോ പ്രകാശനം ചെയ്ത് എം.കെ. രാഘവൻ എം.പി നി൪വഹിച്ചു. തിരുവനന്തപുരത്തുള്ള രണ്ടും കോഴിക്കോട്ടും കണ്ണൂരുമുള്ള ഓരോന്നു വീതവും ഷോറൂമുകളിലാണ് റമദാൻ പുസ്തകങ്ങൾ പ്രദ൪ശിപ്പിക്കുക.
സി.ടി അബ്ദു റഹീം, ഡോ.എം.എം. ബഷീ൪ എന്നിവ൪ ചേ൪ന്ന് തയാറാക്കി  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  പ്രസിദ്ധീകരിച്ച ഖു൪ആൻ മുപ്പതാം ഭാഗത്തിൻെറ പരിഭാഷ ‘ഖു൪ആൻ പരിചയം’ ഡോ.എം.ജി.എസ്. നാരായണന് നൽകി എം.പി പ്രകാശനം ചെയ്തു.
ബുക്ഫെസ്റ്റിൻെറ ഭാഗമായി സംഘടിപ്പിച്ച  ഖു൪ആൻ സെമിനാ൪ അബ്ദുസ്സമദ് സമദാനി എം.എൽ.എ ഉദ്ഘാടനം ചെയ്തു.  ഡോ.എം.ജി.എസ്. നാരായണൻ, ഡോ.ഹുസൈൻ മടവൂ൪, ഡോ.എം.എം. ബഷീ൪ എന്നിവ൪ സംസാരിച്ചു. കെ.എൻ.എം പ്രസിഡൻറ് ടി.പി അബ്ദുല്ലക്കോയ മദനി, ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ഖാദ൪ പാലാഴി, പി.മുഹമ്മദ് കുട്ടശ്ശേരി, എൻ.സുബ്രഹ്മണ്യൻ, പ്രതാപൻ തായാട്ട് എന്നിവ൪ സംബന്ധിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട൪ ഡോ.എം.ആ൪. തമ്പാൻ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ട൪ എസ്.കൃഷ്ണ കുമാ൪ സ്വാഗതവും അബൂബക്ക൪ ഫൈസി നന്ദിയും പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.