അടുത്ത പ്രധാനമന്ത്രി ബി.ജെ.പിക്കാരനാവില്ല; കോണ്‍ഗ്രസുകാരനുമാവില്ല - അദ്വാനി

ന്യൂദൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ വരുന്നത് കോൺഗ്രസ്, ബി.ജെ.പിയിതര പ്രധാനമന്ത്രിയായിരിക്കുമെന്ന് മുതി൪ന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി. തൻെറ ബ്ളോഗിലെഴുതിയ കുറിപ്പിലാണ് അദ്വാനി ബി.ജെ.പിക്കുള്ളിൽ വിവാദത്തിന് തിരികൊളുത്തുന്ന നിരീക്ഷണം  നടത്തിയത്. എൻ.ഡി.എ പ്രധാനമന്ത്രി സ്ഥാനാ൪ഥിയാകാൻ നരേന്ദ്രമോഡിയുടെ കരുനീക്കങ്ങളും, അതിനെതിരെ ജനതാദൾ-യു ഉയ൪ത്തുന്ന പ്രതിരോധവും എൻ.ഡി.എയിൽ സൃഷ്ടിച്ച  പ്രതിസന്ധിക്കിടെയാണ് അദ്വാനിയുടെ തുറന്നുപറച്ചിൽ.
2014ൽ കോൺഗ്രസിൻെറ അല്ലെങ്കിൽ ബി.ജെ.പി പിന്തുണയോടെ അവരുടെ മുന്നണിയിലെ പാ൪ട്ടികളിൽനിന്നുള്ള ഒരാൾ നയിക്കുന്ന സ൪ക്കാറിനുള്ള സാധ്യതയാണുള്ളത്. മുമ്പും അത് സംഭവിച്ചിട്ടുണ്ട്. ചരൺ സിങ്, ചന്ദ്രശേഖ൪, ദേവ ഗൗഡ, ഐ.കെ.ഗുജ്റാൾ എന്നിവ൪ കോൺഗ്രസ് പിന്തുണയോടെയും വി.പി.സിങ് ബി.ജെ.പി പിന്തുണയോടെയും രാജ്യം ഭരിച്ചവരാണ്. ഇത് ആവ൪ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ,കോൺഗ്രസിൽനിന്ന് അല്ലെങ്കിൽ ബി.ജെ.പിയിൽനിന്ന് പ്രധാനമന്ത്രി ഉണ്ടാകുന്നതാണ്  ഭരണസ്ഥിരതക്ക് ഏറ്റവും നല്ലത്. യു.പി.എ സ൪ക്കാ൪ ഏറ്റവും മോശമായ നിലയിലാണ് മുന്നോട്ടുപോകുന്നത്. ഒന്ന്, രണ്ട് യു.പി.എ സ൪ക്കാറുകൾ രാജ്യത്തിന് ആശങ്കകളാണ് സമ്മാനിച്ചത്. 2014ൽ കോൺഗ്രസിൻെറ എം.പിമാരുടെ എണ്ണം ഇതാദ്യമായി രണ്ടക്കം കടക്കില്ലെന്നും അദ്വാനി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.