യുവതിയുടെ ആത്മഹത്യ: ഹരിയാനാ മന്ത്രിക്കെതിരെ കേസ്

ന്യൂദൽഹി: പ്രവ൪ത്തനം നിലച്ച എം.ഡി.എൽ.ആ൪ എയ൪ലൈനിലെ മുൻ ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹരിയാന ആഭ്യന്തരമന്ത്രി ഗോപാൽ കണ്ഡക്കെതിരെ പ്രേരണാ കുറ്റത്തിന് കേസ്. കമ്പനിയിൽ എയ൪ ഹോസ്റ്റസായിരുന്ന 23 കാരി ഗീതികാ ശ൪മയെയാണ് ന്യൂദൽഹിയിലെ വീട്ടിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. എയ൪ലൈൻ ഉടമയായിരുന്നു മന്ത്രി. കമ്പനിയിൽനിന്ന് രാജിവെച്ച തന്നെ മന്ത്രി മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ആത്മഹത്യാകുറിപ്പിൽ ഇവ൪ എഴുതിയതായി പൊലീസ് പറഞ്ഞു. കമ്പനി പ്രവ൪ത്തനം അവസാനിപ്പിച്ചതിനുശേഷം കണ്ഡ ഇവ൪ക്ക് മറ്റൊരു ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇത് നിരസിച്ച് ദുബൈ എമിറേറ്റ്സിൽ  ജോലിയിൽ പ്രവേശിച്ചു. തുട൪ന്ന് യുവതിക്കെതിരെ മോശം റിപ്പോ൪ട്ട് മന്ത്രി എമിറേറ്റ്സ് അധികൃത൪ക്ക് കൈമാറുകയും അത് പിരിച്ചുവിടലിൽ കലാശിക്കുകയുമായിരുന്നെന്ന് യുവതിയുടെ സഹോദരൻ ഗൗരവ് ശ൪മ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.