ആസ്പിരിന്‍ സ്ഥിര ഉപയോഗം: സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

ന്യൂദൽഹി: ഹൃദ്രാഗ ചികിത്സക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്ന ആസ്പിരിൻ ഗുളികൾ വേണ്ടത്ര സുരക്ഷിതമല്ലെന്ന് വിദഗ്ധ൪. ഇത്തരത്തിൽ ആസ്പിരിൻ ഉപയോഗിക്കുന്ന രോഗികളിൽ 30 ശതമാനത്തിൻെറ കുടലിലും ഗുരുതരമായ തോതിൽ രക്തസ്രാവമുണ്ടാകുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.
ഹൃദ്രോഗികൾ ഒരിക്കലും സ്വയം ചികിത്സയുടെ ഭാഗമായി ആസ്പിരിൻ കഴിക്കരുതെന്നും ഡോക്ടറുടെ നി൪ദേശം തേടേണ്ടതാണെന്നും ന്യൂദൽഹിയിൽ നടന്ന ഹൃദ്രോഗവിദഗ്ധരുടെ സംവാദത്തിൽ പങ്കെടുത്തവ൪ മുന്നറിയിപ്പ് നൽകി.
 രക്തം കട്ടപിടിക്കുന്നത് തടയാൻ  പതിവായി ആസ്പിരിൻ ഗുളികകൾ കഴിക്കാൻ ഡോക്ട൪മാ൪ ഹൃദ്രോഗികളോട് നി൪ദേശിക്കാറുണ്ട്. ആസ്പിരിൻ ഉപയോഗം അ൪ബുദത്തെ ചെറുക്കുമെന്നും ചില പഠനങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ കണ്ടെത്തലുകൾക്ക് അടിസ്ഥാനമില്ലെന്നും അ൪ബുദത്തെ തടയാൻ ആസ്പിരിന് കഴിയില്ലെന്നും സംവാദത്തിൽ പങ്കെടുത്തവ൪ അഭിപ്രായപ്പെട്ടു.
മസ്തിഷ്കാഘാതത്തിനുള്ള ചികിത്സയിലും ആസ്പിരിൻ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് വിദഗ്ധ൪ മുന്നറിയിപ്പ് നൽകി. തലച്ചോറിലെ ധമനികളിലെ രക്തസ്രാവം മൂലമുണ്ടാകുന്ന കേസുകളിൽ ആസ്പിരിൻ ചികിത്സ സ്ഥിതി കൂടുതൽ വഷളാക്കാനിടയുണ്ടെന്നും ഡോക്ട൪മാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.