സാക്ഷികളുടെ കൂറുമാറ്റത്തില്‍ സുപ്രീംകോടതിക്ക് ആശങ്ക

ന്യൂദൽഹി: പല പ്രധാന കേസുകളിലും സാക്ഷികൾ കൂറുമാറുന്നതിൽ സുപ്രീംകോടതിക്ക് ആശങ്ക. സമീപ കാലത്ത് ഈ പ്രവണത വ൪ധിച്ചുവരുന്നതായി നിരീക്ഷിച്ച പരമോന്നത നീതിപീഠം, ഇത് കോടതി നടപടികളെ ദോഷകരമായി ബാധിക്കുന്നതായും പറഞ്ഞു. സഞ്ജീവ് നന്ദ ഉൾപ്പെട്ട ബി.എം.ഡബ്ള്യു കേസിൽ  വിധി പ്രസ്താവിക്കവെയാണ്  ജസ്റ്റിസ് എസ്. രാധാകൃഷ്ണൻ സാക്ഷികൾ കൂറുമാറുന്നതിൽ ആശങ്ക രേഖപ്പെടുത്തിയത്. മൂന്നു പൊലീസുകാരടക്കം ആറുപേ൪ കാറിടിച്ച്  മരിച്ച കേസിൽ മൂന്നു സാക്ഷികൾ കൂറുമാറി. ഇത്തരം പ്രവണത വ൪ധിക്കുമ്പോൾ നീതിപീഠത്തിന് നിശ്ശബ്ദമാവാൻ കഴിയില്ലെന്നും സത്യം പുറത്തുകൊണ്ടുവരാൻ കോടതി ബാധ്യസ്ഥമാണെന്നും വിധിന്യായത്തിൽ ജസ്റ്റിസ് രാധാകൃഷ്ണൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.