കോഴിക്കോട്: മഴ കോരിച്ചൊരിയേണ്ട ക൪ക്കടകത്തിലും കേരളം കാലവ൪ഷത്തിനുവേണ്ടി കാത്തിരിപ്പ് തുടരുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂൺ വിടവാങ്ങിയ സാഹചര്യത്തിൽ നഗരങ്ങളിൽ 30 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് ഉയ൪ന്ന താപനില 33 ഡിഗ്രി സെൽഷ്യസ് ആണ്. കുറഞ്ഞ താപനില 25 ഡിഗ്രിയും. ഉച്ച സമയങ്ങളിൽ മാ൪ച്ച്-ഏപ്രിൽ മാസത്തേക്കാൾ കാഠിന്യമുള്ള ചൂടാണ് നഗര പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചൂടനുഭവപ്പെട്ടത് കോട്ടയം ജില്ലയിലാണ്, 34.0 ഡിഗ്രി സെൽഷ്യസ്.
കൊച്ചിയിൽ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസുമാണ്. തിരുവനന്തപുരത്ത് 31 ഉം കുറഞ്ഞത് 26 ഡിഗ്രി സെൽഷ്യസുമാണ്. 30 ശതമാനത്തിന്റെ കുറവുണ്ടെങ്കിലും കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. അതേസമയം, ജൂലൈ അവസാനവാരം മുതൽ 30 ഡിഗ്രിയിൽ കുറയാത്ത ചൂട് കോഴിക്കോട് അനുഭവപ്പെട്ടു.
പാലക്കാട് ജില്ലയിൽ മൂന്നു സെന്റിമീറ്ററും വയനാട്, ഇടുക്കി ജില്ലകളിൽ രണ്ടു സെന്റിമീറ്ററും മലപ്പുറം, എറണാകുളം ജില്ലകളിൽ ഒരു സെന്റിമീറ്റ൪ വീതവും മഴയാണ് കേരളത്തിൽ ആകെ ലഭിച്ചത്.വയനാട് ജില്ലയിൽ 69 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.
മഴക്കുറവ് മൂലമുള്ള വെള്ളത്തിന്റെ ദൗ൪ലഭ്യം തുലാവ൪ഷ മഴ ശക്തമായാൽ നികത്താനാകുമെന്ന് കരുതുന്നു. ആഗസ്റ്റ് എട്ടു വരെ കാലാവസ്ഥ കാര്യമായ മാറ്റമില്ലാതെ തുടരുമെന്നാണ് നിരീക്ഷണ കേന്ദ്രം റിപ്പോ൪ട്ട്. ക൪ക്കടക മഴ കാത്തിരുന്ന കേരളം കനത്ത ചൂടിൽ പൊള്ളുന്ന അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.