കാഞ്ഞങ്ങാട്: ഹ൪ത്താൽ ദിനത്തിലുണ്ടായ സംഘ൪ഷത്തെ തുട൪ന്ന് മരിച്ച ഉദുമ പള്ളിക്കരയിലെ ഡി.വൈ.എഫ്.ഐ കീക്കാനം യൂനിറ്റ് പ്രസിഡൻറ് ടി. മനോജിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ശനിയാഴ്ച ഉച്ച ഒരു മണിയോടെ ഉദുമ അമ്പങ്ങാട് ആലിങ്കാലിലെ വീട്ടുവളപ്പിൽ ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളോടെ മൃതദേഹം സംസ്കരിച്ചു. മനോജിൻെറ സഹോദരൻ സുരേഷ് ചിതക്ക് തീകൊളുത്തി.
വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോ൪ട്ടത്തിനുശേഷം വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം നീലേശ്വരം ചെത്തുതൊഴിലാളി യൂനിയൻ ഓഫിസിലാണ് സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച രാവിലെ അവിടെ പൊതുദ൪ശനത്തിനുശേഷമാണ് വിലാപയാത്ര തുടങ്ങിയത്. പടന്നക്കാട്, കാഞ്ഞങ്ങാട് സൗത്, കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് ജങ്ഷന് സമീപം, പള്ളിക്കര, അമ്പങ്ങാട് എന്നിവിടങ്ങളിലും മൃതദേഹം പൊതുദ൪ശനത്തിന് വെച്ചു.
പി. കരുണാകരൻ എം.പി, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കളായ ടി.വി. രാജേഷ് എം.എൽ.എ, എം. സ്വരാജ്, എ.എൻ. ഷംസീ൪, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. രാജഗോപാൽ, പാറക്കോൽ രാജൻ, ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളായ മധു മുദിയക്കാൽ, സിജി മാത്യു, കെ. മണികണ്ഠൻ, വി. പ്രകാശൻ, വി.വി. രമേശൻ തുടങ്ങിയ നേതാക്കൾ നീലേശ്വരം മുതൽ മൃതദേഹത്തെ അനുഗമിച്ചു. കാഞ്ഞങ്ങാട് കോട്ടച്ചേരി ജങ്ഷനിൽ രാവിലെ 10 മണിക്ക് പൊതുദ൪ശനത്തിന് വെച്ച ഒട്ടേറെ സംഘടനകൾക്കുവേണ്ടി റീത്ത് സമ൪പ്പിച്ചു. മുക്കാൽ മണിക്കൂറോളം മൃതദേഹം ഇവിടെ പൊതുദ൪ശനത്തിന് വെച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സി.പി.ഐ നേതാക്കളായ ടി. കൃഷ്ണൻ, കെ.വി. കൃഷ്ണൻ, എ. ദാമോദരൻ, ഐ.എൻ.എൽ നേതാവ് ഇ.കെ.കെ. പടന്നക്കാട്, കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡൻറ് രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം നേതാക്കളായ എ.കെ. നാരായണൻ, പി.വി.കെ. പനയാൽ, അഡ്വ. പി. അപ്പുക്കുട്ടൻ, അഡ്വ. കെ. പുരുഷോത്തമൻ, എം.വി. കോമൻ നമ്പ്യാ൪, കെ. ബാലകൃഷ്ണൻ, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജനാധിപത്യ മഹിളാ അസോ. കേന്ദ്ര കമ്മിറ്റിയംഗം വി.പി.ജാനകി, സി.പി.എം ഏരിയാ സെക്രട്ടറി എം. പൊക്ളൻ തുടങ്ങി ഒട്ടേറെ നേതാക്കളും അന്തിമോപചാരം അ൪പ്പിച്ചു. 11.30ഓടെ പള്ളിക്കരയിലും പിന്നീട് 12 മണിയോടെ അമ്പങ്ങാട് ചെ ഗുവേര ആ൪ട്സ് ആൻഡ് സ്പോ൪ട്സ് ക്ളബിലും പൊതുദ൪ശനത്തിന് വെച്ചിരുന്നു. 12.30ഓടെ ‘രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യമുയ൪ത്തിക്കൊണ്ട് ആലിങ്കാലിലെ വീട്ടിലെത്തിച്ചപ്പോഴേക്കും മനോജിൻെറ മാതാവ് നാരായണിയുടെയും സഹോദരങ്ങളുടെയും രോദനം ഉയ൪ന്നിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എം. സ്വരാജ്, സെക്രട്ടറി എം.വി. രാജേഷ്, എം.വി. ഗോവിന്ദൻ മാസ്റ്റ൪, പി.കെ. ശ്രീമതി ടീച്ച൪, പി. കരുണാകരൻ എം.പി തുടങ്ങിയ നേതാക്കളെത്തി അഭിവാദ്യമ൪പ്പിച്ചു. അനുശോചന യോഗത്തിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ (ഉദുമ) അധ്യക്ഷത വഹിച്ചു. എ.കെ. നാരായണൻ, എം. സ്വരാജ്, ടി.വി. രാജേഷ്, ഇ. ചന്ദ്രശേഖരൻ എം.എൽ.എ, എ.കെ. നാരായണൻ, കെ. കുഞ്ഞിരാമൻ എം.എൽ.എ (തൃക്കരിപ്പൂ൪), ടി. കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, സംസാരിച്ചു.
കെ.വി. കുഞ്ഞിരാമൻ എം.എൽ.എ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.