ബന്ദിപ്പൂര്‍ കടുവാസങ്കേതം അടച്ചു

നിലമ്പൂ൪:  കടുവ സംരക്ഷണകേന്ദ്രങ്ങളുടെ ഉൾഭാഗത്ത് സുപ്രീംകോടതി  വിനോദസഞ്ചാരം നിരോധിച്ചതോടെ ബന്ദിപ്പൂ൪ നാഷനൽ ടൈഗ൪ പ്രോജക്ടും നാഗ൪ഹോള രാജീവ്ഗാന്ധി ഉദ്യാനവും  താൽക്കാലികമായി അടച്ചു. കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ ബഫ൪സോണുകൾ വിജ്ഞാപനം ചെയ്യാത്ത സംസ്ഥാനങ്ങൾ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയതോടെയാണ് കടുവസങ്കേതങ്ങൾ അടച്ചത്. ബഫ൪സോണുകൾ വേ൪തിരിച്ച് കോടതിയെ ബോധിപ്പിച്ചാൽ മാത്രമേ കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കി കേന്ദ്രങ്ങൾ തുറക്കാനാവൂ. ആഗസ്റ്റ് 22ന് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പരിഗണിക്കും.  ബന്ദിപ്പൂ൪ നാഷനൽ ടൈഗ൪ പ്രോജക്ടിൻെറ അതി൪ത്തി പങ്കിടുന്ന മുതുമല കടുവാ സങ്കേതം ജൂലൈ 26ന് അടച്ചിരുന്നു. 850 ചതുരശ്ര കിലോമീറ്റ൪ വിസ്തീ൪ണമുള്ള ബന്ദിപ്പൂ൪ കടുവാസങ്കേതം കടുവയെ കൂടാതെ ആന, കരടി, മ്ളാവ്, മലമാൻ, മയിൽ, കാട്ടുപോത്ത്, അപൂ൪വയിനം പക്ഷികൾ എന്നിവയുടെ ആവാസകേന്ദ്രം കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.