പി.സി. ജോര്‍ജ് രാഷ്ട്രീയ മര്യാദ കാണിക്കണം -പി.പി. തങ്കച്ചന്‍

ആലുവ: പി.സി. ജോ൪ജ് രാഷ്ട്രീയ മര്യാദ കാണിക്കണമായിരുന്നുവെന്ന് യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻ. ടി.എൻ. പ്രതാപൻ എം.എൽ.എയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പ്രതീതി ഉളവാക്കുന്ന പ്രയോഗം നടത്തിയത് ശരിയായില്ല. യു.ഡി.എഫ് ഉന്നതാധികാര സമിതിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന തരത്തിൽ എം.എൽ.എമാരായ വി.ഡി. സതീശനും ഹൈബി ഈഡനും പ്രസ്താവന നടത്തിയതും ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ നേതാക്കൾ ഉൾപ്പെട്ടതാണ് യു.ഡി.എഫ് ഉന്നതാധികാര സമിതിയെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.ആലുവയിൽ മാധ്യമ പ്രവ൪ത്തകരോട് പ്രതികരിക്കുകയായിരുന്നു തങ്കച്ചൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.