കാസര്‍കോട് ഹര്‍ത്താല്‍ പൂര്‍ണം

കാസ൪കോട്: ഡി.വൈ.എഫ്.ഐ പ്രവ൪ത്തകൻ മനോജിൻെറ മരണത്തിൽ പ്രതിഷേധിച്ച് കാസ൪കോട് ജില്ലയിൽ വെള്ളിയാഴ്ച എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഹ൪ത്താൽ പൂ൪ണം. തുട൪ച്ചയായ രണ്ടാം ദിവസവും ഹ൪ത്താലിൽ കാസ൪കോട് ജില്ല നിശ്ചലമായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളും ഏതാനും ഓട്ടോറിക്ഷകളും കാറുകളുമൊഴിച്ചാൽ മറ്റ് വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല.
പാലക്കുന്നിൽ ഹ൪ത്താലനുകൂലികൾ റോഡ് തടസ്സപ്പെടുത്തിയതിനെ തുട൪ന്ന് പൊലീസ് ലാത്തിവീശി. ഒരു തവണ ഗ്രനേഡ് പ്രയോഗിച്ചു. സംഘ൪ഷത്തിൽ ആംഡ് പൊലീസിലെ ഷിൻേറാ, ശ്രീജിത്ത് എന്നിവ൪ക്ക് പരിക്കേറ്റു.  സി.പി.എം നുള്ളിപ്പാടി ഏരിയാ കമ്മിറ്റി ഓഫിസായ മാ൪ക്സ് ഭവനുനേരെ യുണ്ടായ കല്ലേറിൽ ജനൽചില്ല് തക൪ന്നു. മൊഗ്രാൽപുത്തൂ൪ കല്ലങ്കൈയിലുള്ള മുസ്ലിംലീഗിൻെറ ഓഫിസും ആക്രമിക്കപ്പെട്ടു. ജനൽ ചില്ലുകൾ എറിഞ്ഞുതക൪ത്ത അക്രമികൾ ഓഫിസ് ബോ൪ഡും നശിപ്പിച്ചു.  തൃക്കരിപ്പൂ൪ ഈസ്റ്റ് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെട്ടു. കാഞ്ഞങ്ങാട് ഇന്നലെ ശാന്തമായിരുന്നു. വ്യാഴാഴ്ച രാത്രി അരയി പാലക്കൽ സി.എച്ച്. സ്മാരക സൗധം തക൪ത്തശേഷം തീയിട്ടു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലീഗ് ഓഫിസിന് നേരെയും അക്രമമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.