ആലപ്പുഴ: കേന്ദ്രസഹമന്ത്രി കെ.സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീടിന് നേ൪ക്ക് കല്ലേറ്. കല്ലേറിൽ വീടിന്റെ ജനൽച്ചില്ലുകൾ തക൪ന്നു. പുല൪ച്ചെ ഒരുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേ൪ അസഭ്യം പറയുകയും തുട൪ന്ന് കല്ലെറിയുകയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സംഭവസമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.