ഹര്‍ത്താല്‍ ദിനത്തില്‍ സിന്‍ഡിക്കേറ്റ് യോഗം; ‘കേരള’യില്‍ സംഘര്‍ഷം

തിരുവനന്തപുരം: ഹ൪ത്താൽ ദിനത്തിൽ സിൻഡിക്കേറ്റ്യോഗം ചേ൪ന്നതിനെ തുട൪ന്ന് കേരള സ൪വകലാശാലയിൽ സംഘ൪ഷം. സി.പി.എം അനുകൂല അംഗങ്ങൾ വൈസ് ചാൻസലറെ   ഘെരാവോ ചെയ്തു. യോഗത്തിലേക്ക് കടന്നുകയറിയ സി.പി.എം അംഗങ്ങൾ ഹാജ൪ രജിസ്റ്റ൪ വലിച്ചുകീറി.
യോഗം ചേരുന്നതിനുമുമ്പുതന്നെ സ്ഥലത്തെത്തിയ സി.പി. എം അനുകൂല അംഗങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ വൈകുന്നേരം  ചേരുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതംഗീകരിക്കാത്തതിനെതുട൪ന്നാണ് വൈസ്ചാൻസല൪ ഡോ. എ.ജയകൃഷ്ണനെ  ചേംബറിൽ തടഞ്ഞുവെച്ചത്. യോഗത്തിൽ പങ്കെടുക്കാൻ പ്രോ വൈസ്ചാൻസല൪ ഡോ. ജെ. പ്രഭാഷ് ഔദ്യാഗിക വാഹനത്തിൽ എത്തിയെങ്കിലും സ൪വകലാശാലാ ഗേറ്റിൽ ഹ൪ത്താൽ അനുകൂലികൾ തടഞ്ഞു. തുട൪ന്ന് അദ്ദേഹം മടങ്ങിപ്പോയി.
11 മണിയായിട്ടും അധ്യക്ഷത വഹിക്കേണ്ട വൈസ് ചാൻസലറും പ്രോ വൈസ്ചാൻസലറും എത്താതിരുന്നതിനെ തുട൪ന്ന്  സിൻഡിക്കേറ്റംഗം ഡോ. ജോളി ജേക്കബിനെ അധ്യക്ഷയാക്കി യോഗം തുടങ്ങി. സി.പി.ഐ അംഗം ഫസലുദ്ദീൻ ഹഖും യു.ഡി. എഫ് അംഗങ്ങൾക്കൊപ്പം യോഗത്തിൽ സംബന്ധിച്ചു. ഇതിനിടെ സി.പി.എം സിൻഡിക്കേറ്റംഗങ്ങൾ ഹാളിൽ കടന്ന് അംഗങ്ങളുടെ ഹാജ൪ രജിസ്റ്റ൪ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇതോടെയാണ് യോഗം പിരിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.