സപൈ്ളകോ സബ്സിഡി ലിസ്റ്റില്‍ മൂന്നിനം അരിയും പഞ്ചസാരയും വെളിച്ചെണ്ണയും

തിരുവനന്തപുരം:  സംസ്ഥാന സിവിൽ സപൈ്ളസ് കോ൪പറേഷൻ ഔ്ലെറ്റുകളിൽക്കൂടി വിൽപന നടത്തുന്ന 13 അവശ്യസാധനങ്ങളിൽ മൂന്നിനം അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവ ചേ൪ത്ത് പുതുക്കി നിശ്ചയിച്ചു.
ഉലുവ, ജീരകം, കടുക്, വടപ്പരിപ്പ്, തൊലികളയാത്ത ഉഴുന്ന് എന്നീ 13 ഇനം അവശ്യസാധനങ്ങളെ ലിസ്റ്റിൽ നിന്ന് നീക്കി.
13 ഇനം അവശ്യസാധനങ്ങളിൽ മൂന്നിനം അരി (ജയ, കുറുവ, മട്ട) രണ്ടാഴ്ചയിലൊരിക്കൽ 10 കിലോക്രമത്തിലും മറ്റ് പത്തിനങ്ങൾ രണ്ടാഴ്ചയിൽ ഒരോകിലോ ക്രമത്തിലും പൊതുജനങ്ങൾക്ക് റേഷൻ കാ൪ഡ് മുഖേന വാങ്ങാം. പുതുതായി ഉൾപ്പെടുത്തിയവ ഒഴികെ മറ്റ് എട്ടിനം സാധനങ്ങൾ പ്രതിമാസം ഓരോ കിലോഗ്രാം വീതമാണ്  ഇതുവരെനൽകിയിരുന്നത്.
അവശ്യസാധനങ്ങളുടെ പട്ടികയിൽപ്പെടുന്ന സബ്സിഡിയുള്ള സാധനങ്ങളുടെ വില വ൪ധിപ്പിച്ചിട്ടില്ലെന്ന് സിവിൽ സപൈ്ളസ് അധികൃത൪ അറിയിച്ചു.
അവശ്യപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അരി ഒഴികെയുള്ള സാധനങ്ങൾ പ്രതിമാസം രണ്ടു കിലോഗ്രാമിൽ കൂടുതൽ ഉപഭോക്താവിന് ആവശ്യമുണ്ടെങ്കിൽ, കൂടുതൽ വേണ്ടവ റേഷൻ കാ൪ഡ് അടിസ്ഥാനത്തിലല്ലാതെ ഫ്രീസെയിൽ നിരക്കിൽ വാങ്ങാം.
ഇങ്ങനെ കൂടുതൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പൊതുവിപണി വിലയേക്കാൾ ശരാശരി 20ശതമാനം കുറവിൽ സാധനങ്ങൾ ലഭിക്കും. ഇതിന് വില നിശ്ചയിക്കുന്നത് അതത് സാധനത്തിൻെറ ഉൽപാദകനിൽനിന്ന് നേരിട്ട് സപൈ്ളകോ വാങ്ങുന്ന വിലയുടെ അടിസ്ഥാനത്തിലാണ്. ഇത് ഓരോ മാസവും മാറിയേക്കും. കഴിഞ്ഞ മാസത്തേക്കാൾ വില വ൪ധന വന്നിട്ടുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ഫ്രീസെയിൽ വിൽപനവില തദനുസരണം വ൪ധിപ്പിച്ചിട്ടുണ്ട്. അതേസമയം ഈ വിലതന്നെ പൊതുകമ്പോള വിലയേക്കാൾ ഇരുപത് ശതമാനമെങ്കിലും കുറഞ്ഞിരിക്കുമെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.