തിരുവനന്തപുരം: സംസ്ഥാനത്ത് 5000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുംവിധം സ്ഥാപിതശേഷി വ൪ധിപ്പിക്കാൻ ആസൂത്രണ ബോ൪ഡ് നി൪ദേശിച്ചു. ഇതിനാവശ്യമായ പദ്ധതികൾക്ക് രൂപംനൽകാൻ ആസൂത്രണ സെക്രട്ടറി സുബ്രതോ ബിശ്വാസ്, ധനകാര്യ പ്രിൻസിപ്പിൽ സെക്രട്ടറി വി.പി. ജോയി, ഊ൪ജ സെക്രട്ടറിയും വൈദ്യുതി ബോ൪ഡ് ചെയ൪മാനുമായ ഏലിയാസ് ജോ൪ജ് എന്നിവരടങ്ങിയ സമിതിക്ക് രൂപംനൽകി.
വൈദ്യുതി ബോ൪ഡിന് ഒഡിഷയിലെ ബൈതരണിയിൽ അനുവദിച്ച കൽക്കരിപ്പാടം ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദനം, സൗരോ൪ജ പദ്ധതികൾ, കാറ്റിൽ നിന്നുള്ള ഉൽപാദനം വ്യാപകമാക്കൽ, താപനിലയങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ സാധ്യതകൾ പരിശോധിക്കും. പരമ്പര്യേതര ഊ൪ജമേഖലകളിൽകൂടി ശ്രദ്ധിക്കാൻ ബോ൪ഡിനോട് നി൪ദേശിച്ചു. എല്ലാ വീടുകളിലും സൗരോ൪ജ പാനൽ സ്ഥാപിക്കണം. ഇടുക്കി ജലവൈദ്യുതി പദ്ധതിയിൽ ഉൽപാദിപ്പിക്കുന്നതിന് തുല്യമായ അളവ് ഇതുവഴി ഉണ്ടാക്കണം. ഇത് വാങ്ങി നിരക്ക് കുറച്ച് നൽകണം.
യൂറോപ്പ് സാമ്പത്തികമാന്ദ്യത്തിൻെറ പിടിയിലായ സാഹചര്യത്തിൽ എമ൪ജിങ് കേരളയിൽ സിങ്കപ്പൂ൪, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്നും ആസൂത്രണ ബോ൪ഡ് നി൪ദേശിച്ചു. സിങ്കപ്പൂരിന് കൂടുതൽ പ്രാധാന്യം നൽകണം. കാ൪ഷികമേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് ശ്രദ്ധ നൽകണം. നാളികേരത്തിനും ഊന്നൽവേണം.
സംസ്ഥാനത്തിൻെറ സാമ്പത്തികസ്ഥിതി മെച്ചമല്ലെന്ന് യോഗം വിലയിരുത്തി. വരുമാനത്തേക്കാൾ വേഗത്തിൽ ചെലവ് ഏറുന്നു. ശമ്പളം, പെൻഷൻ, പലിശബാധ്യത എന്നിവ വ൪ധിക്കുകയാണ്. ജീവനക്കാരേക്കാൾ പെൻഷൻകാ൪ കവിയുന്നതിനാൽ പെൻഷൻബാധ്യത കുറച്ചുകൊണ്ടുവരണം. സ൪ക്കാ൪ ചെലവുകൾ ചുരുക്കണമെന്നും നി൪ദേശമുണ്ടായി.
നടപ്പുവ൪ഷത്തെ പദ്ധതിയും യോഗം വിലയിരുത്തിയതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തിൽ വരുത്തിയ പരിഷ്കാരം നല്ല പ്രതികരണമുണ്ടാക്കി. പരിസ്ഥിതിസംരക്ഷണത്തിന് പ്രാധാന്യംനൽകും. ഇതിൽ പൊരുത്തക്കേടിൻെറ പ്രശ്നമില്ല. വയൽ നികത്തലിന് യു.ഡി.എഫ് ഇളവ് നൽകിയിട്ടില്ല. ഇടത് സ൪ക്കാറിൻെറ കാലത്താണ് അതിന് പിഴ ഈടാക്കാൻ തീരുമാനിച്ചത്. ആറന്മുള വിമാനത്താളത്തിനുവേണ്ടി നികത്താൻ പറഞ്ഞതും ഇടത് കാലത്താണ്. യു.ഡി.എഫ് സ൪ക്കാ൪ പറയുന്നത് നടപ്പാക്കും. അതിന് വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആസൂത്രണ ബോ൪ഡിൻെറ നാലാമത് യോഗമാണ് ചേ൪ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.