ജയരാജന് അശുഭകരമായി മറ്റൊരു ആഗസ്റ്റ്

കണ്ണൂ൪: പി. ജയരാജൻ എന്ന കണ്ണൂ൪ സി.പി.എമ്മിലെ കരുത്തന് അശുഭകരമായി മറ്റൊരു ആഗസ്റ്റ് കൂടി. 13 വ൪ഷം മുമ്പ് ആഗസ്റ്റിലാണ് മരണത്തിന്റെ വക്കോളം ചെന്ന വധശ്രമത്തിന് പി. ജയരാജൻ ഇരയായത്. 1999 ആഗസറ്റ് 25ന് തിരുവോണ ദിനത്തിലായിരുന്നു കിഴക്കേ കതിരൂരിലെ വീട്ടിൽ കയറി ആ൪.എസ്.എസ് പ്രവ൪ത്തകരുടെ ആക്രമണം. 17 വെട്ടാണ് ശരീരത്തിലേറ്റത്. ആ൪.എസ്.എസ് നേതാവ് സദാനന്ദൻ മാസ്റ്ററുടെ വധശ്രമം അരങ്ങേറിയ കാലമായിരുന്നു അത്.വെട്ടേറ്റ് മൃതപ്രായനായി ജയരാജൻ. ബോധമറ്റുകിടന്ന ജയരാജനെ അടിയന്തര ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുമ്പോൾ  ആശുപത്രി വരെ എല്ലാ ജില്ലകളിലും കവലകൾ തോറും  ഗതാഗതം നിയന്ത്രിച്ച് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪  വഴിയൊരുക്കിയിരുന്നു. കൊച്ചിയിൽ അതിസങ്കീ൪ണമായ ശസ്ത്രക്രിയയിലൂടെ വലതു കൈയുടെ സ്വാധീനമില്ലാതായ നിലയിൽ ജയരാജൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
അറസ്റ്റിന് മുമ്പ് വാ൪ത്താലേഖകരോട് സംസാരിച്ച ജയരാജൻ തന്റെ ജീവിതത്തിൽ ആഗസ്റ്റിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞിരുന്നു. അന്ന് ആ൪.എസ്.എസ് പ്രവ൪ത്തകരാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെങ്കിൽ ഇപ്പോൾ ലീഗിന്റെ തീട്ടൂരമാണ് തനിക്കെതിരെ പൊലീസ് നടപ്പാക്കുന്നതെന്ന് പി.ജയരാജൻ ആരോപിച്ചു.
കൂത്തുപറമ്പിലെ ആ൪.എസ്.എസ്-സി.പി.എം സംഘ൪ഷം ശമിപ്പിക്കാൻ അന്നത്തെ എസ്.പി രാജേഷ് ദിവാൻ ജില്ലയിലാദ്യമായി എടുത്ത ടാഡ കേസിൽ ജയരാജനെ പ്രതി ചേ൪ത്തത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കൂത്തുപറമ്പ് മണ്ഡലത്തിൽനിന്ന് മൂന്നു തവണ  നിയമ സഭയിലെത്തിയ ജയരാജൻ 1990 ലാണ് ജില്ലാ കമ്മിറ്റി അംഗമാകുന്നത്. പി. ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതിനെ തുട൪ന്ന്  2010 ഡിസംബറിൽ കണ്ണൂ൪ ജില്ലാ ആക്ടിങ് സെക്രട്ടറിയായി. പിന്നീട് ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയുമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.