സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം തുടങ്ങുന്നു

തിരുവനന്തപുരം: പ്ളസ്ടു ഉൾപ്പെടെയുള്ള ക്ളാസുകളിലെ സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരിക്കാൻ തീരുമാനം. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം നടന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാനം ചൊവ്വാഴ്ച കരിക്കുലം കമ്മിറ്റിയിൽ അവതരിപ്പിച്ചു. കമ്മിറ്റിയും ഇത് തത്വത്തിൽ അംഗീകരിച്ചു. തുട൪നടപടികൾക്കും വിശദച൪ച്ചകൾക്കുമായി എസ്.സി.ഇ.ആ൪.ടി.ഇയെ ചുമതലപ്പെടുത്തി.
ഇതോടെ അഞ്ച് വഷത്തിനകം രണ്ടാമത്തെ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്കാണ് നീങ്ങുന്നത്. 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടനുസരിച്ച് കഴിഞ്ഞ സ൪ക്കാ൪ 2007ൽ തയാറാക്കിയ പാഠ്യപദ്ധതി പ്രകാരമാണ് ഒടുവിൽ കേരളത്തിൽ സിലബസ് പരിഷ്കരണം നടന്നത്. ഒന്നുമുതൽ 10 വരെ ക്ളാസിൽ ഇത് പൂ൪ത്തിയാക്കി. ബാക്കിയുള്ള 11,12 ക്ളാസുകളിലേതുമാത്രം പരിഷ്കരിക്കുന്നതിന് പകരം ഒന്നുമുതൽ 12 വരെ സിലബസ് പരിഷ്കരിക്കാനാണ് ഇപ്പോൾ തീരുമാനം.
ഒന്നുമുതൽ എട്ട് വരെ ക്ളാസിൽ 2014-15 വ൪ഷവും ഒമ്പത് മുതൽ 12 വരെ 2015-16ലും പരിഷ്കാരം നടപ്പാക്കും. 1-8 ക്ളാസിലെ പുതിയ പുസ്തകങ്ങളുടെ സ്ക്രിപ്റ്റ് 2013 മാ൪ച്ചിൽ തയാറാകുന്ന വിധത്തിൽ നടപടികൾ പൂ൪ത്തീകരിക്കാനാണ് നി൪ദേശം. ഇക്കാര്യങ്ങൾക്കായാണ് എസ്.സി.ഇ.ആ൪.ടി.ഇയെ ചുമതലപ്പെടുത്തിയത്.
വിദ്യാഭ്യാസമേഖലയെ രാഷ്ട്രീയവത്കരിച്ചുവെന്ന ആക്ഷേപമുന്നയിച്ച് ഇടത് സ൪ക്കാറിൻെറ കാലത്ത് നടന്ന സിലബസ് പരിഷ്കരണം വൻ വിവാദം സൃഷ്ടിച്ചിരുന്നു. സംഘ൪ഷഭരിതമായ സമരങ്ങളെത്തുട൪ന്ന് പല പാഠഭാഗങ്ങളും പിൻവലിക്കേണ്ടിയും വന്നു. 2008-09 വ൪ഷത്തിൽ 1,3,5,7 ക്ളാസുകളിലെയും 2009-10ൽ 2,4,6,8 ക്ളാസുകളിലെയും 2010-11ൽ 9,10 ക്ളാസുകളിലെയും പുസ്തകങ്ങൾ പരിഷ്കരിച്ചു.
പുതിയ പരിഷ്കരണത്തിൽ ഏകീകൃത സിലബസ് നടപ്പാക്കണമെന്ന നി൪ദേശം കരിക്കുലം കമ്മിറ്റിയിൽ ചില അംഗങ്ങൾ ഉന്നയിച്ചു. എന്നാൽ ഒരുവിഭാഗം എതി൪ത്തു.
ഭാഷാധ്യാപകരെയും സ്പെഷലിസ്റ്റ് അധ്യാപകരെയും ടെറ്റിൽ ഉൾപ്പെടുത്താൻ കഴിയുംവിധം വ്യവസ്ഥകൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് ശിപാ൪ശ സമ൪പ്പിക്കാൻ കരിക്കുലം കമ്മിറ്റി ഉപസമിതിയെ ചുമതലപ്പെടുത്തി. ഇവ൪ക്ക് പ്രത്യേകം പരീക്ഷ നടത്തുന്നതും പിരഗണിക്കും. എസ്.എസ്.എൽ.സിയും ടി.ടി.സിയും മാത്രം യോഗ്യതയുള്ളവ൪ക്ക് ടെറ്റ് എഴുതാൻ അവസരം നൽകണമെന്നും നി൪ദേശമുയ൪ന്നു. ഹയ൪സെക്കൻഡറിയിൽ ശനിയാഴ്ച അവധിയാക്കുന്നത് സംബന്ധിച്ച റിപ്പോ൪ട്ട് സിലബസ് പരിഷ്കരണത്തോടൊപ്പം പരിഗണിച്ചാൽ മതിയെന്നും തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്ക൪ , വകുപ്പ് തലവന്മാരായ എ.ഷാജഹാൻ, ഡോ. എം. രാമാനന്ദൻ, പ്രഫ. കെ.എ. ഹാഷിം, മുഹമ്മദ് സഗീ൪, ജോൺ സെബാസ്റ്റിൻ, കമ്മിറ്റി അംഗങ്ങളായ ജെ. ശശി, സിറിയക് കാവിൽ, എം. ഷാജഹാൻ, ഷാജി പാരിപ്പള്ളി, ഷാജി പുത്തൂ൪, കെ.ടി അബ്ദുൽലത്തീഫ് തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.