കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കാ൪ഷിക സ൪വകലാശാല രജിസ്ട്രാ൪ ഡോ. പി.ബി. പുഷ്പലതയെ സസ്പെൻഡ് ചെയ്തു. പകരം ചുമതല സീനിയ൪ പ്രഫസ൪ ഡോ. പി.കെ. രാജീവന് നൽകി. വൈസ്ചാൻസലറുടെ ചുമതല വഹിക്കുന്ന കൃഷി വകുപ്പ് സെക്രട്ടറി കെ. ആ൪. ജ്യോതിലാൽ ആണ് ഉത്തരവിറക്കിയത്. പോമോളജി വിഭാഗം അധ്യാപികയാണ് ഡോ. പുഷ്പലത.
അധ്യാപക, അനധ്യാപക നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് തൃശൂ൪ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഡോ. പുഷ്പലത പ്രതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.