സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം അനുവദിക്കില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: കരിമണൽ ഖനനം സംബന്ധിച്ച് യു.ഡി.എഫിന് വ്യക്തമായ നയമുണ്ടെന്നും സ്വകാര്യമേഖലയിൽ ഖനനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എമ൪ജിങ് കേരളയിൽ കരിമണൽഖനനത്തിന് പദ്ധതിയില്ല. സ൪വകക്ഷിയോഗ ശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എമ൪ജിങ് കേരളയിൽ അവതരിപ്പിക്കുന്നത് കരിമണൽ സംസ്കരണ പദ്ധതിയാണ്. അതും പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവ൪ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കാതെയാണ്. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് പരിസ്ഥിതി സൗഹൃദ വികസനം നടപ്പാക്കുകയാണ് എമ൪ജിങ് കേരളയിലൂടെയെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.