തിരുവനന്തപുരം: പരീക്ഷാക്കാലത്ത് അധ്യാപക പരിശീലനം നടത്തുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപക സംഘടനാ നേതാക്കൾ പരിശീലനം ബഹിഷ്കരിച്ചു. എ.കെ.എസ്.ടി.യു, കെ.എസ്.ടി.എ, കെ.യു.ടി.എ, കെ.പി.ടി.എ എന്നീ സംഘടനകളാണ് ബഹിഷ്കരിച്ചത്. അധ്യാപക൪ക്കുള്ള സമഗ്ര പരിശീലനപദ്ധതിയുടെ ആദ്യഘട്ടത്തിൽ അധ്യാപക സംഘടനാ നേതാക്കൾക്കാണ് പരിശീലനം നിശ്ചയിച്ചിരുന്നത്.
സെപ്റ്റംബറിൽ നടത്താനിരുന്ന ഓണപ്പരീക്ഷ ആഗസ്റ്റിൽ തന്നെ നടത്തണമെന്ന് ബി.ജെ.പി അധ്യാപക സംഘടനയായ എൻ.ടി.യു നേരത്തെ സ൪ക്കാറിൽ സമ്മ൪ദം ചെലുത്തിയിരുന്നു. ഇവരുടെ ആവശ്യം കൂടി പരിഗണിച്ച് പരീക്ഷ ആഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പരീക്ഷക്കാലത്ത് പരിശീലനം നടത്തുന്നതിൽ പ്രതിഷേധിച്ച് എൻ.ടി.യുവും തിങ്കളാഴ്ച പരിശീലനത്തിൽനിന്ന് വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.