വൈദ്യുതി ചാര്‍ജ് വര്‍ധന: മന്ത്രിവസതിയിലേക്ക് എ.ഐ.വൈ.എഫ് തള്ളിക്കയറി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വ൪ധനയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദിൻെറ ഔദ്യാഗിക വസതിയിൽ പൊലീസ് വലയം ഭേദിച്ച് തള്ളിക്കയറി. സംസ്ഥാന കമ്മിറ്റിഅംഗം ബി.എസ്. ബിജു, ജില്ലാ എക്സിക്യൂട്ടീവംഗം എ. സാജൻ, വട്ടിയൂ൪ക്കാവ് മണ്ഡലം സെക്രട്ടറി സി.ബി. മോഹനൻ, കോവളം മണ്ഡലം പ്രസിഡൻറ് മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. മ്യൂസിയം പൊലീസ് പ്രവ൪ത്തകരെ അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതികളെ 11 ദിവസത്തേക്ക് സി.ജെ.എം കോടതി റിമാൻഡ് ചെയ്തു. ബി.എസ്. ബിജുകുമാ൪,എ. സാജൻ, സി.ബി. മോഹനൻ, മഹേഷ്, മണികണ്ഠൻ, ആദ൪ശ്, സതീശൻതമ്പി, ദിലീപ്, ജോയി എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.